കൊൽക്കത്ത: പ്രവാചക നിന്ദയാരോപിച്ച് പശ്ചിമ ബംഗാളിൽ വർഗീയ കലാപം നടത്താനുള്ള ശ്രമങ്ങൾക്കിടെ മുഖ്യമന്ത്രി മമത ബാനർജിയേയും വെല്ലുവിളിച്ച് ഇസ്ലാമിക മതമൗലികവാദികൾ. പ്രതിഷേധ പ്രകടനങ്ങൾ തടയാനുള്ള പോലീസ് ശ്രമങ്ങൾക്ക് പിന്നാലെയായിരുന്നു മതമൗലികവാദികളുടെ ഭീഷണി. നിങ്ങളുടെ മുഖ്യമന്ത്രി കസേര മുസ്ലീങ്ങളുടെ ദാനമാണെന്നായിരുന്നു ഇവരുടെ വാദം.
തൃണമൂൽ കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചത് മുസ്ലീങ്ങളുടെ വോട്ട് ലഭിച്ചത് കൊണ്ടാണെന്നും മതമൗലികവാദികൾ വാദിച്ചു. മമതയ്ക്കെതിരേയും പോലീസിനെതിരെയും ഇസ്ലാമിക മതമൗലികവാദികൾ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ മമത ബാനർജിയോട് ഒരു കാര്യമേ ഞങ്ങൾക്ക് പറയാനുള്ളു. നിങ്ങൾ ഇന്ന് മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നുണ്ടെങ്കിൽ അത് മുസ്ലീങ്ങളുടെ ദാനമാണ്.
മുസ്ലീം വിഭാഗത്തിന്റെ വോട്ടുകളാണ് ഈ തിരഞ്ഞെടുപ്പിൽ നിങ്ങളെ സഹായിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ നിങ്ങൾ പരാജയപ്പെട്ടു, ഉപതിരഞ്ഞെടുപ്പിലൂടെയാണ് ഈ സ്ഥാനത്തേക്ക് എത്തിയത്. ഞങ്ങളുടെ പിന്തുണ ഉള്ളത് കൊണ്ട് മാത്രമാണ് നിങ്ങൾ മുഖ്യമന്ത്രിയായി തുടരുന്നത് എന്നത് ഓർമ്മ വേണം. ഞങ്ങളുടെ പ്രതിഷേധത്തെ തടയാൻ ശ്രമിക്കരുതെന്നും’ ഇവർ ഭീഷണിപ്പെടുത്തുന്നു.ഇസ്ലാമിക മതമൗലിക വാദികളുടെ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞതിന് പിന്നാലെയായിരുന്നു ഭീഷണി.
Comments