ആലപ്പുഴ : പ്രശസ്ത നടി നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷും ചെട്ടികുളങ്ങര ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി. വിവാഹത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഇവർ കേരളത്തിൽ എത്തിയത്. തുടർന്ന് ഇന്ന് ക്ഷേത്ര ദർശനവും നടത്തി.
ആഗ്രഹങ്ങൾ സഫലമാകാൻ ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ ചാന്താട്ടവും നവദമ്പതികൾ നടത്തി. ശേഷം ഇവരെ ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഉപഹാരം നൽകി ആദരിച്ചു.
ജൂൺ 9 ന് മഹാബലിപുരത്ത് വെച്ചാണ് താരവിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം ഇരുവരും തിരുപ്പതിയിൽ ദർശനം നടത്തിയിരുന്നു. ജൂൺ 12 ന് ഉച്ചയോടെ ഇരുവരും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.
അമ്മയെ കാണാൻ വേണ്ടിയാണ് ഇവർ കേരളത്തിൽ എത്തിയത്. വിവാഹത്തിൽ പങ്കെടുക്കാൻ നയൻതാരയുടെ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. തിരുവല്ലയിലാണ് നയൻതാരയുടെ വീട്. ഇവിടെയാണ് അമ്മയും അച്ഛനും താമസിക്കുന്നത്.
Comments