ഡൽഹി : ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്ഫോമുകളുടെ പരസ്യം നൽകുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കി കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം . അച്ചടി ,ഇലക്ട്രോണിക് ,ഡിജിറ്റൽ മാദ്ധ്യമങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും .ഇത്തരം സൈറ്റുകളുടെ പരസ്യങ്ങൾ മാദ്ധ്യമത്തിൽ വരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.പൊതുതാൽപ്പര്യം മുൻനിർത്തിയാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഓൺലൈൻ വാതുവെപ്പിന്റെ പരസ്യങ്ങൾ നിയമങ്ങൾ പാലിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.വാതുവെപ്പ് പരസ്യങ്ങൾ ഉപഭോക്തൃ സംരക്ഷണ നിയമം 2019, കേബിൾ ടെലിവിഷൻ നെറ്റ് വര്‍ക്സ് റെഗുലേഷൻ നിയമം, 1995 ന് കീഴിലുള്ള പരസ്യ കോഡ്, പ്രസ് കൗൺസിൽ നിയമം, 1978 പ്രകാരം പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പത്രപ്രവർത്തന പെരുമാറ്റ ചട്ടങ്ങൾക്ക് കീഴിലെ മാനദണ്ഡങ്ങൾ എന്നിവയ്ക്ക് വിരുദ്ധമാണ്.
ഇത്തരത്തിലുള്ള പരസ്യങ്ങൾ സാമൂഹികമായും സാമ്പത്തികമായും ഉള്ള അപകട സാധ്യത സൃഷ്ടിക്കുന്നു വെന്നും ,കുട്ടികളെയും യുവാക്കളെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും നിർദ്ദേശത്തിൽ അധികൃതർ വ്യക്തമാക്കുന്നു.
ഓൺലൈൻ സമൂഹമാദ്ധ്യമങ്ങളോട് ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമാക്കി ഇത്തരം പരസ്യങ്ങൾ ചെയ്യരുതെന്നും പ്രദർശിപ്പിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.ഇതിൽ ഓൺലൈൻ പരസ്യ ഇടനിലക്കാരും പ്രസാധകരും ഉൾപ്പെടും.
Comments