പാലക്കാട്: വീട്ടമ്മയുടെ കുളിമുറിയിൽ മൊബെെൽ ക്യാമറവെച്ച് നഗ്ന ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച സിപിഎം നേതാവ് അറസ്റ്റിൽ. കൊടുമ്പ് അമ്പലപ്പറമ്പ് മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ പോയ ഷാജഹാനെ കസബ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
മൊബൈൽ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സംഭവത്തിൽ വീട്ടമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. ഷാജഹാന്റെ മൊബൈൽ ഫോൺ സഹിതം ആണ് വീട്ടമ്മ പോലീസിൽ പരാതിപ്പെട്ടത്.
കഴിഞ്ഞ ആഴ്ചയായിരുന്നു ഷാജഹാൻ വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്തിയത്. രാത്രി വീട്ടമ്മ കുളിയ്‌ക്കുന്നതിനിടെ ജനലിലൂടെ ക്യാമറ ഉപയോഗിച്ച് നഗ്ന ചിത്രങ്ങൾ പകർത്തുകയായിരുന്നു. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ജനലിൽ മൊബൈൽ ഫോൺ കണ്ടത്. തുടർന്ന് ബഹളംവച്ച് ആളെ കൂട്ടി. നാട്ടുകാർ ഓടി കൂടിയതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഷാജഹാനെ പുറത്താക്കി പാർട്ടി മുഖം രക്ഷിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.
Comments