കൊവാക്‌സിൻ ബൂസ്റ്റർ ഡോസ് ഒമിക്രോണിനും ഡെൽറ്റയ്ക്കുമെതിരെ ഫലപ്രദം; പഠന റിപ്പോർട്ട് പുറത്ത്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊവാക്‌സിൻ ബൂസ്റ്റർ ഡോസ് ഒമിക്രോണിനും ഡെൽറ്റയ്‌ക്കുമെതിരെ ഫലപ്രദം; പഠന റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 03:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യത്ത് തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ കൂടുതൽ ഫലപ്രദമെന്ന് റിപ്പോർട്ട്. ഡെൽറ്റ, ഒമിക്രോൺ എന്നീ വേരിയന്റുകൾക്കെതിരെ കൊവാക്‌സിന്റെ ബൂസ്റ്റർ ഡോസ് കൂടുതൽ ഫലപ്രദമെന്ന് കണ്ടെത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ കീഴിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

സിറിയൻ ഹാംസ്റ്റർ മാതൃകയിലാണ് ഡെൽറ്റ വേരിയന്റിനും ഒമിക്രോൺ വേരിയന്റിനുമെതിരായ കൊവാക്‌സിന്റെ ഫലപ്രാപ്തി പരിശോധിച്ചത്. ആന്റിബോഡി റിയാക്ഷൻ, ക്ലിനിക്കൽ നിരീക്ഷണങ്ങൾ, വൈറൽ ലോഡ് റിഡക്ഷൻ, ശ്വാസകോശ സംബന്ധമായ രോഗത്തിന്റെ തീവ്രത എന്നിവയാണ് ഗവേഷകർ പരിശോധിച്ചത്. കൊവാക്‌സിന്റെ രണ്ടും മൂന്നും ഡോസ് വാക്‌സിൻ കുത്തിവെപ്പിന് ശേഷം ശ്വാസകോശ രോഗത്തിന്റെ തീവ്രതയിൽ ഗണ്യമായ കുറവ് കാണാൻ സാധിക്കുന്നുണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ തെളിയിക്കുന്നത്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായാണ് കൊവാക്‌സിൻ നിർമ്മിച്ചത്. തുടർന്ന് 2021 ജനുവരിയിൽ ഇതിന്റെ കുത്തിവെയ്പ് ആരംഭിച്ചു.

ഫേസ് 2 ഡബിൾ ബ്ലൈൻഡ്, റാൻഡമൈസ്ഡ് കൺട്രോൾഡ് കൊവാക്‌സിൻ പഠനങ്ങളുടെ ഫലങ്ങൾ ഭാരത് ബയോടെക് നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ ദീർഘകാല സുരക്ഷയ്‌ക്കൊപ്പം പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

Tags: COVID-19vaccinecovaxinDeltaOmicron
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies