ഹലോ.. ഹലോ…കേൾക്കുന്നുണ്ടോ? ഹലോ…. ഹലോ.., കേൾക്കാൻ നല്ല രസമുള്ള വാക്ക് അല്ലേ? ഫോൺ വിളിക്കുമ്പോളായിരിക്കും നമ്മൾ ഏറ്റവും കൂടുതൽ ഈ വാക്ക് ഉപയോഗിക്കുന്നത്. സ്മാർട്ട്‌ഫോണായാലും ടെലിഫോണായാലും ഹലോ തന്നെ. അത് എന്തുകൊണ്ടായിരിക്കും? ഹലോ എങ്ങനെയാണ് ഫോൺ വിളിച്ചാൽ ആദ്യം പറയുന്ന വാക്ക് ആയത്.? ഇതിന്റെ പിന്നിൽ നിരവധി കഥകളുണ്ട്. അതിൽ ഏറ്റവും പ്രചാരത്തിലുള്ള കഥയാണ് ഇന്ന് പറയാൻ പോകുന്നത്.
1876 ൽ അലക്‌സാണ്ടർ ഗ്രഹാം ബെല്ലാണ് ടെലിഫോൺ കണ്ടുപിടിച്ചതെന്ന് മിക്കവർക്കും അറിയുമായിരിക്കും. ടെലിഗ്രാഫ് യന്ത്രം പരിഷ്‌കരിച്ചാണ് അദ്ദേഹം ടെലിഫോണിന്റെ ആദ്യരൂപം ഉണ്ടാക്കിയത്. ബെല്ലാണ് ടെലിഫോൺ കണ്ടുപിടിച്ചതെങ്കിലും ഹലോ എന്ന വാക്ക് ഫോൺ ഉപയോഗിക്കുമ്പോൾ കൊണ്ടു വന്നതിൽ മറ്റൊരു പ്രശസ്തനായ ശാസ്ത്രജ്ഞന്റെ കൈകളുണ്ട്. വൈദ്യുതി ബൾബിന്റെ പിതാവെന്ന് അറിയപ്പെടുന്ന നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള തോമസ് ആൽവ എഡിസണാണ് ഹലോ പറയുന്നതിന് തുടക്കമിട്ടത്.
https://www.facebook.com/janamtv/videos/1067268347538541/
ഇതെങ്ങെയാണന്നല്ലേ? അലക്‌സാണ്ടർ ഗ്രഹാം ബെല്ലിന്റെ സഹായിയായി തോമസ് വാട്‌സൺ എന്നയാളും ഉണ്ടായിരുന്നു. ടെലിഫോൺ കണ്ടുപിടിക്കുമ്പോഴും ബെല്ലിന്റെ കൂടെ തന്നെ വാട്‌സൺ ഉണ്ടായിരുന്നു. വാട്‌സൺ കം ഹിയർ ഐ വാണ്ട് യു എന്നായിരുന്നു ടെലിഫോണിലെ ആദ്യ സംഭാഷണം. ടെലിഫോണിന്റെ കണ്ടുപിടുത്ത ജോലികളിൽ ഏർപ്പെട്ടിരുന്ന ബെൽ യന്ത്രത്തിനരികെ നിന്ന് തൊട്ടെടുത്ത മുറിയിലിരുന്ന വാട്‌സണെ വിളിച്ചതാണ് പിന്നീട് ടെലിഫോൺ പിറന്നുവെന്ന് ബെല്ലിന് മനസിലാക്കി കൊടുത്തത്.
അങ്ങനെ ടെലിഫോൺ നിലവിൽ വന്നു. ആദ്യകാലത്ത് സമൂഹത്തിൽ ഉയർന്ന പദവിലിരിക്കുന്നവർക്കും ബിസിനസുകാർക്കും മാത്രമായിരുന്നു ഫോണിന്റെ ഉപയോഗം സാധ്യമായിരുന്നത്. എന്നിരുന്നാലും ഫോൺ ഉപയോഗിക്കുമ്പോൾ ആദ്യം എന്ത് പറയണം എന്ത് ചോദിക്കണം എന്ന് വലിയ ചോദ്യമായി നിലനിന്നു.ടെലിഫോൺ നിർമ്മിച്ച ബെല്ലാകട്ടെ ഇതിനെ പറ്റി ചിന്തിച്ചതുമില്ല. അദ്ദേഹം ഫോൺ ഉപയോഗിക്കുന്നവരുടെ ഇഷ്ടത്തിന് അനുസരിച്ച് വാക്കുകൾ ഉപയോഗിക്കാമെന്ന ഒരു നിർദ്ദേശം വെച്ചു.
ഇതറിഞ്ഞ എഡിസണും അദ്ദേഹത്തിന്റെ കൂട്ടുകാരനായി ടിബിഎ ഡേവിഡും ഒരു പൊതുവായ വാക്ക് കണ്ട് പിടിക്കണമെന്ന് തീരുമാനിച്ചു.അതിനായി ഒരു മത്സരവും ആളുകൾക്കിടയിൽ നടത്തി. ഫോൺ വിളിക്കുമ്പോൾ പരസ്പരം സംസാരിച്ച് തുടങ്ങാൻ എന്ത് വാക്ക് ഉപയോഗിക്കണമെന്നതിന് നിരവധി നിർദ്ദേശങ്ങളും ലഭിച്ചു. വാട്‌സ്ആപ്പ്, വാട്ട് ഈസ് വാണ്ടഡ് ഹായ്, ഹലോ എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങൾ. അതിൽ എറ്റവും എളുപ്പമുള്ളതും കേൾക്കാൻ ഇമ്പമുള്ളതുമായ ഹലോ എന്ന വാക്ക് എഡിസണ് വല്ലാതെ ഇഷ്ടപ്പെട്ടു. അങ്ങനെ ഹലോ ഫോൺ വിളിക്കുമ്പോൾ ഉപയോഗിക്കുന്ന ആദ്യ വാക്കായി അംഗീകരിക്കപ്പെട്ടു. അലക്‌സാണ്ടർ ഗ്രഹാം ബെല്ലിന്റെ പങ്കാളിയുടെ പേരാണ് ഹലോ എന്ന കഥയും പ്രചാരത്തിലുള്ളതെങ്കിലും എഡിസണുമായി ബന്ധപ്പെട്ട കഥയ്‌ക്കാണ് കൂടുതൽ തെളിവുകളുള്ളത്.
Comments