കൊൽക്കത്ത: അഗ്നിപഥിലൂടെ ചെറുപ്രായത്തിൽ യുവാക്കളെ ബിജെപി സ്വന്തം സായുധ സേനാ വിഭാഗമാക്കിമാറ്റാനാണ് ശ്രമിക്കുന്നതെന്ന് മമതാ ബാനർജി. നരേന്ദ്രമോദി സർക്കാർ യുവാക്കളെ നാലുവർഷം കൊണ്ട് തോക്കുപയോഗിക്കാൻ മാത്രമാണ് പഠിപ്പിക്കുക. അതിന് ശേഷം പുറത്തിറങ്ങുന്നവരെയെല്ലാം ബിജെപി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണ് പോകുന്നതെന്നും മമത കുറ്റപ്പെടുത്തി.
‘ബിജെപി സ്വന്തം സായുധ സേനാംഗങ്ങളെ നിർമ്മിക്കാനാണ് അഗ്നിപഥ് പദ്ധതി ഉപയോഗി ക്കാൻ പോകുന്നത്. നാലുവർഷം കഴിഞ്ഞാൽ എന്താണ് സംഭവിക്കുക. ഈ പാർട്ടി അവരുടെ എല്ലാ പ്രവർത്തകരുടെ കയ്യിലേയ്‌ക്കും ആയുധം നൽകാനാണ് പോകുന്നത്.’ മമതാ ബാനർജി ആരോപിച്ചു.
അതേസമയം പശ്ചിമബംഗാളിൽ തൃണമൂൽ ഗുണ്ടകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയായ മമതയുടെ പ്രതികരണം ബിജെപി നേതാക്കൾ ചിരിച്ചു തളളുകയാണ്. ആരാണ് പാർട്ടി അണികളെ ആയുധം കൊടുത്ത് ആക്രമണത്തിനും വർഗ്ഗീയ കലാപങ്ങൾക്കും ഭീകരയ്‌ക്കുമായി പരിശീലിപ്പിക്കുന്നതെന്ന് പശ്ചിമ ബംഗാളിൽ കാണുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി അടക്കമുളള പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്ക് നേരെ വ്യാപക അക്രമമാണ് തൃണമൂൽ ഗുണ്ടകൾ നടത്തിയിരുന്നത്. പല ഘട്ടത്തിൽ ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും മമത അതിന് തയ്യാറായിരുന്നില്ല.
















Comments