മലപ്പുറം : കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാദ്ധ്യമത്തിലൂടെ തമ്മിൽ തല്ലുകയാണ് മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ എം എൽ എ യും, മുൻവിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബും. ലോക കേരളസഭയിൽ നിന്ന് യു ഡി എഫ് വിട്ട് നിന്നതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള വാക് പോര് ആരംഭിച്ചത് .
സാദിഖലി തങ്ങളുടെ പരാമർശം ,കെ എം ഷാജിയുടെ എം എ യൂസഫലിയ്ക്കെതിരെയുള്ള പരാമർശം ,ഗംഗ എന്ന പേരുള്ള വീടിനെ ചൊല്ലിയുള്ള വിവാദം എന്നിവയെല്ലാം തമ്മിൽ തല്ലിൽ കടന്ന് വന്നു. ഫേയ്സ്ബുക്കിലൂടെയായിരുന്നു പോര്.
നിലവിൽ കെ.ടി ജലീലിന് പി.കെ അബ്ദുറബ്ബ് നൽകിയിരിക്കുന്ന മറുപടിയാണ് ശ്രദ്ധേയമാകുന്നത്.’ഫീലിങ് കൂൾ ‘ എന്ന സ്റ്റാറ്റസോടെയായിരുന്നു കുറിപ്പ് . ആരോപണ വിധേയരായ സ്ത്രീകൾക്ക് അർധരാത്രി വാട്സാപ്പ് സന്ദേശങ്ങൾ അയച്ചിട്ടില്ലെന്നും തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണാൻ പോയിട്ടില്ലെന്നും അബ്ദുറബ്ബ് കുറിപ്പിൽ പരിഹസിക്കുന്നു.
കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
ഗംഗയെന്നോ, ഗ്രെയ്സെന്നോ,വീട്ടിന്റെ പേരെന്തുമാവട്ടെ.!ആ വീട്ടിൽ നിന്നും അർധരാത്രികളിൽആരോപണ വിധേയരായ സ്ത്രീകൾക്ക്
വാട്ട്സപ്പ് മെസേജുകൾ പോയിട്ടില്ല.മണിക്കൂറുകൾ ഫോണിൽ അവരുമായി സംസാരിച്ചിട്ടുമില്ല. തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണാനും പോയിട്ടില്ല.ലോകായുക്ത കണ്ണുരുട്ടിയപ്പോൾ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിട്ടുമില്ല.യുവത്വ കാലത്ത് പാതിരാത്രികളിൽ’ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’എന്നു പോസ്റ്ററൊട്ടിക്കാനും പോയിട്ടില്ല.കേരളയാത്രക്കാലത്ത് നടുറോഡിൽവെച്ച് പിണറായിക്കു വേണ്ടി രണ്ട്
റകഅത്ത് സുന്നത്ത് നമസ്കാരവും നടത്തിയിട്ടില്ല.എക്സ്പ്രസ് ഹൈവേ നാട്ടിലെസമ്പന്നർക്കു വേണ്ടിയാണെന്ന് പറഞ്ഞ് ഖുർആനും, ഹദീസുമോതി അതിനെതിരെ പ്രസംഗിച്ചിട്ടില്ല.ആകാശത്തുകൂടെ വിമാനം പോകാൻ മഹല്ലു കമ്മിറ്റിയുടെ അനുമതി വേണോ എന്നു പണ്ഡിത ശ്രേഷ്ഠൻമാരോട് തർക്കിച്ചിട്ടില്ല.എകെജിയും ,ഇഎംഎസും സ്വർഗ്ഗത്തിലല്ലെങ്കിൽ ആ സ്വർഗ്ഗത്തിലേക്ക് ഞാനില്ലെന്ന വാശിയും എനിക്കില്ല…!അഞ്ചു തവണ നിയമസഭാംഗമായെങ്കിലും നിയമസഭക്കകത്ത് കയറി ഞാൻ ഗുണ്ടായിസം കളിച്ചിട്ടില്ല.ഞാനാരുടെയും കൊച്ചാപ്പയുമല്ല.
Comments