പാലക്കാട്: ബഫർ സോൺ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ 14 ഗ്രാമങ്ങളിൽ ഇന്ന് ഹർത്താൽ. ഇടതുമുന്നണിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
കിഴക്കഞ്ചേരി 1, മുതലമട 1, മുതലമട 2, നെല്ലിയാമ്പതി, അഗളി, പുതൂർ, പാടവയൽ, ഷോളയൂർ, കോട്ടത്തറ, കള്ളമല, പാലക്കയം, മലമ്പുഴ, പുതുപ്പരിയാരം, പുതുശ്ശേരി ഈസ്റ്റ് എന്നീ 14 വില്ലേജുകളിലാണ് ഹർത്താൽ. പത്രം, ആശുപത്രി, വിവാഹം തുടങ്ങിയ എല്ലാ ആവശ്യ സർവീസുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
വന്യജീവി സങ്കേതങ്ങളുടേയും ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടേയും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കി എന്നതായിരുന്നു സുപ്രീംകോടതി വിധി. എന്നാലിത് മലയോര കർഷകരേയും വനാതിർത്തികളിൽ താമസിക്കുന്നവരെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
Comments