ന്യൂഡൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഗോത്രവർഗ്ഗ വനിത ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുർമു തീർച്ചയായും വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം മുർമുവിന് ആശംസകൾ അറിയിച്ചത്.
ഗോത്രവിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ പ്രത്യേക സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് മുർമു. ജനപ്രതിനിധി എന്ന നിലയിൽ പൊതുജനങ്ങളെ വളരെക്കാലം മുർമു സേവിച്ചിട്ടുണ്ട്. മുർമുവിന് എല്ലാവിധ ആശംസകളും. മുർമു തന്നെ വിജയിക്കുമെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
മുർമുവിന് അഭിനന്ദനങ്ങൾ നേർന്ന് കേന്ദ്രമന്ത്രി കിരൺ റിജിജ്ജുവുൾപ്പെടെയുള്ള നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായ തിരഞ്ഞെടുക്കപ്പെട്ട മുർമുവിന് എല്ലാവിധ ഭാവുകങ്ങളു നേരുന്നതായി കിരൺ റിജിജ്ജു ട്വീറ്റ് ചെയ്തു. മുർമുവിന്റെ സ്ഥാനാർത്ഥിത്വം മുഴുവൻ ഗോത്രവിഭാഗത്തിനുള്ള ആദരമാണെന്നും അദ്ദേഹം പറഞ്ഞു.
മുർമു വിജയിച്ചാൽ രാഷ്‌ട്രപതിയാകുന്ന ആദ്യ ഗോത്രവനിതയായിരിക്കും ദൗപതി മുർമുവെന്ന് ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു. താഴ്ന്ന പശ്ചാത്തലത്തിൽ നിന്നും ഝാർഖണ്ഡിന്റെ ഗവർണർ സ്ഥാനത്തേക്ക് ഉയർന്നുവന്ന വനിതയാണ് അവർ. തികഞ്ഞ ഭരണമികവ് മുർമുവിനുണ്ടെന്നും മാളവ്യ പ്രതികരിച്ചു. എൻഎഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട മുർമുവിന് ബിജെപി നേതാവും മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആശംസകൾ നേർന്നു.
എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ദ്രൗപതി മുർമുവിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി മേഘാലയ മുഖ്യമന്ത്രി കൊൻറാഡ് സാംഗ്മ ട്വീറ്റ് ചെയ്തു.
ദ്രൗപതി മുർമുവിന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും ആശംസ അറിയിച്ചിട്ടുണ്ട്. മികച്ച ഭരണാധികാരിയാണ് മുർമുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നിസ്വാർത്ഥമായ സമൂഹ സേവനവും സമൂഹത്തിന്റെ ഉന്നതിയ്‌ക്കായുള്ള പ്രവർത്തനങ്ങളും മുർമുവിനെ മികച്ച രാഷ്‌ട്രപതിയാക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
















Comments