ഒരോ ദിവസം കടന്ന് പോകുമ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ എത്തുന്ന വീഡിയോകളുടെ എണ്ണം വർദ്ധിക്കുകയാണ്. വീഡിയോയുടെ സ്വഭാവമാണ് അതിനെ വൈറലാക്കുന്നത്. സമൂഹമാദ്ധ്യമത്തിൽ നിലവിൽ പ്രചരിക്കുന്നത് ഒരു സ്കൂട്ടർ യാത്രക്കാരന്റെ വീഡയോ ആണ് .
ഒരു പെട്ടി ഓട്ടോയിൽ കൊണ്ട് പോകേണ്ട സാധനങ്ങൾ ഒരു സ്കൂട്ടറിൽ കൊണ്ട് പോയാൽ എങ്ങനെ ഉണ്ടാവും .അത്തരത്തിലോരു വീഡിയോയാണ് പ്രചരിക്കുന്നത്. ഒരു ചെറിയ സ്കൂട്ടറിൽ കൊള്ളിക്കാവുന്നതിലും അധികം സാധനങ്ങൾ കുത്തി നിറച്ച് യാത്ര ചെയ്യുകയാണ് യുവാവ്.തെലങ്കാനയിൽ നിന്നുള്ള വീഡിയോയാണ് ഇത്.
സാഗർ എന്ന വ്യക്തിയിലൂടെയാണ് വീഡിയോ സമൂഹമാദ്ധ്യമത്തിൽ എത്തിയത്.തുടർന്ന് അധികൃതരുടെ ശ്രദ്ധയിലും എത്തുകയായിരുന്നു. സംഭവം വൈറലായതോടെ യുവാവിന് ഉപദേശവുമായി പോലീസും രംഗത്തെത്തി. തെലങ്കാന സംസ്ഥാന പോലീസാണ് ഉപദേശവുമായി എത്തിയത്.
‘ മൊബൈൽ കേടായാൽ അതിൽ നിന്ന് ഡാറ്റാ വീണ്ടെടുക്കാൻ സാധ്യതയുണ്ട്.പക്ഷേ ജീവിതത്തിൽ അതിന് സാധിക്കില്ല,ആളുകളോടുള്ള ഞങ്ങളുടെ അഭ്യർത്ഥന സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നത് ഒഴിവാക്കുക എന്നതാണ് ‘ വീഡിയോ പങ്കുവച്ചുകൊണ്ട് തെലങ്കാന പോലീസ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ഏഴ് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.നിരവധി പേർ പങ്കുവക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം വളരെ രസക്കരമായ സന്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.ഇത്രയും റിസ്കെടുത്ത് വാഹനം ഓടിക്കുമ്പോഴും യുവാവ് ഹെൽമറ്റ് വയ്ക്കാൻ മറന്നില്ലെന്നത് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.
Comments