ബംഗളൂരു: ഒരു ദശാബ്ദത്തിനുളളിലെ റെക്കോഡ് മഴ റിപ്പോര്‍ട്ട് ചെയ്ത് ബംഗളൂരു. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ബംഗളൂരുവില്‍ ലഭിച്ചത് 198.5 മില്ലിമീറ്റര്‍ മഴയാണ്. പൂന്തോട്ടങ്ങളുടെ നഗരമായ ബംഗളൂരു ഇക്കൊല്ലം ഏപ്രിലിലും മഴറെക്കോഡ് കുറിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ ലഭിച്ച മഴ കഴിഞ്ഞ ഏഴ് വര്‍ഷത്തെ കണക്കിനെ കടത്തിവെട്ടിയതിനായിരുന്നു റെക്കോഡ്. ഇതിന് പിന്നാലെ മെയ് മാസത്തില്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതിനുള്ള റെക്കോര്‍ഡിന് അടുത്തെത്തിയിരുന്നു.
2016 ജൂണില്‍ 191.3 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. ഇപ്പോള്‍ പഴങ്കഥയാക്കിയ റെക്കോഡ് അന്ന് തകര്‍ക്കുമെന്ന് കരുതിയെങ്കിലും അതിന്റെ വക്കിലെത്തിയ ശേഷം മഴ മാറി.1996 ലാണ് ബംഗളൂരുവിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മഴ റിപ്പോര്‍ട്ട് ചെയ്തത്. ജൂണില്‍ 228.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 2012 ജൂണില്‍ 7.2 മില്ലിമീറ്ററും 2013 ജൂണില്‍ 177.1 മില്ലിമീറ്ററും 2014 ജൂണില്‍ 172 മില്ലിമീറ്ററും 2020 ജൂണില്‍ 115.8 മില്ലിമീറ്ററും മഴ ലഭിച്ചിരുന്നു.
കര്‍ണാടകയില്‍ മൊത്തം ഇക്കുറി നല്ല രീതിയില്‍ മഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്നും കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കര്‍ണാടകയുടെ വടക്കന്‍ പ്രദേശങ്ങളില്‍ ഞായറാഴ്ച വരെ മഞ്ഞ അലര്‍ട്ടും തീരപ്രദേശത്ത് വെള്ളിയാഴ്ച വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കിനും മലയോരമേഖലയില്‍ മരങ്ങള്‍ കടപുഴകി വീഴാനും സാധ്യതയുള്ളതിനാല്‍ കേന്ദ്ര കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യപിച്ചു. കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മഴ കെടുതിയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Comments