കണ്ണൂർ: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധം നടന്ന സംഭവത്തിൽ കോൺഗ്രസിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി വി.ഡി സതീശൻ. കോൺഗ്രസ് പറഞ്ഞത് ശരിയായതിനാലാണ് പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതെന്നും മുദ്രാവാക്യം വിളിച്ചവർക്ക് മുഖ്യമന്ത്രിയോട് മറ്റ് വ്യക്തിവിരോധങ്ങൾ ഒന്നും തന്നെയില്ലെന്ന് കോടതി നിരീക്ഷിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിമാനത്തിൽ നടന്ന പ്രതിഷേധത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് കേരളത്തിൽ കലാപാഹ്വാനം നടത്തുകയായിരുന്നു സിപിഎം. ഇതിനായി ആഹ്വാനം നൽകിയത് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസും ചേർന്നാണ്. ഇത്തരത്തിൽ കലാപാഹ്വാനം നടത്തിയവർക്കെതിരെയാണ് കേസെടുക്കേണ്ടത്. പാർട്ടിയുടെ തലപ്പത്ത് ഗുണ്ടകളാണോയെന്നും വിഡി സതീശൻ ചോദിച്ചു.
Comments