ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടർ എമർജൻസി ലാൻഡിംഗ് നടത്തി. ഇന്ന് രാവിലെയാണ് സംഭവം.
ഹെലികോപ്ടറിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് പക്ഷിയിടിച്ചത്. തുടർന്ന് പൈലറ്റ് എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നുവെന്ന് വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ്മ പറഞ്ഞു.
വാരാണസിയിൽ നിന്നും തലസ്ഥാനമായ ലക്‌നൗവിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. വാരാണസി റിസർവ്വ് പോലീസ് ലൈൻസിലാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്.
പിന്നീട് റോഡ് മാർഗം ബബാത്പൂരിലെ ലാൽബഹദൂർശാസ്ത്രി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി ഇവിടെ നിന്നും വിമാനത്തിൽ ലക്‌നൗവിലേക്ക് തിരിച്ചു. വാരാണസിയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്നലെ എത്തിയ യോഗി അവിടെ തങ്ങിയ ശേഷം തലസ്ഥാനത്തേക്കുളള യാത്രയ്‌ക്കിടെയാണ് സംഭവങ്ങൾ.
Comments