തൃശൂർ: മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ. കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈർ (36) ആണ് അറസ്റ്റിലായത്. 13കാരനായ കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് 13കാരൻ പീഡന വിവരം പറഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ പോക്‌സോ നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
















Comments