ലക്‌നൗ: ഉത്തർപ്രദേശിലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ നേടിയ ചരിത്ര വിജയത്തിൽ ജനങ്ങൾക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാരിൽ പൊതുജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ മുദ്രയാണ് രാംപൂരിലെ വിജയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി നടപ്പിലാക്കിയ ക്ഷേമ പദ്ധതികളാണ് ജനങ്ങൾ വിലയിരുത്തിയതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
रामपुर लोक सभा सीट पर उप चुनाव में मिली विजय आदरणीय प्रधानमंत्री श्री @narendramodi जी के यशस्वी नेतृत्व में जन-कल्याणकारी नीतियों पर डबल इंजन की भाजपा सरकार के प्रति आमजन के विश्वास की मुहर है।
— Yogi Adityanath (@myogiadityanath) June 26, 2022
നേതൃത്വത്തിന്റെ വിജയമാണ് ഉപതിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുന്നത്. പ്രസ്ഥാനത്തിനായി അർപ്പണബോധത്തോടെ വിശ്രമമില്ലാതെ പരിശ്രമിച്ച ബിജെപിയുടെ പ്രവർത്തകരാണ് നേട്ടത്തിന് പിന്നിൽ. യുപിയിലെ ബിജെപി സർക്കാരിന്റെ ഭരണമികവിന്റെ ഫലം കൂടിയാണ് ഈ വിജയമെന്നും രാംപൂരിലെ ജനങ്ങൾക്ക് ഹൃദയത്തിൽ നിന്നും നന്ദിയറിയിക്കുകായണെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം.
यह विजय भाजपा के यशस्वी नेतृत्व तथा समर्पित कार्यकर्ताओं के अथक परिश्रम व डबल इंजन की भाजपा सरकार द्वारा स्थापित सुशासन का सुफल है।
रामपुर की जनता का हृदय की गहराइयों से आभार!
— Yogi Adityanath (@myogiadityanath) June 26, 2022
എസ്പി നേതാവ് അസം ഖാന്റെ മണ്ഡലമായിരുന്ന രാംപൂരിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായ അസീം രാജയ്‌ക്കെതിരെ വൻ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ ഘനശ്യാം സിംഗ് ലോധി വിജയം കൈവരിച്ചത്. 42,000 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ലോധി നേടിയത്. കൂടാതെ സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ അസംഗഢിലും ബിജെപി സ്ഥാനാർത്ഥി ദിനേഷ് ലാൽ യാദവ് നിരാഹുവ വൻ വിജയം കൈവരിച്ചത് എസ് പിക്ക് കനത്ത തിരിച്ചടിയായി.
Comments