ഈ ബാങ്കിൽ മാലിന്യം നൽകാം പണവും ലഭിക്കും; കേട്ടിട്ടുണ്ടോ ഈ വിചിത്ര ഇടപാട്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Video

ഈ ബാങ്കിൽ മാലിന്യം നൽകാം പണവും ലഭിക്കും; കേട്ടിട്ടുണ്ടോ ഈ വിചിത്ര ഇടപാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 12:48 pm IST
FacebookTwitterWhatsAppTelegram

തമിഴ്‌നാട്ടിലെ വിരുദനഗർ ജില്ലയിൽ ഒരു പ്രത്യേക ബാങ്കുണ്ട്. പ്രദേശത്തെ 500 ഓളം കുടുംബങ്ങൾക്ക് കഴിഞ്ഞ രണ്ട് വർഷമായി ഈ ബാങ്ക് നൽകുന്ന സഹായം വളരെ വലുതാണ്. പണമിടപാട് നടത്തുന്ന ബാങ്കിനെക്കുറിച്ചാണ് ഞാൻ ഈ പറയുന്നത് എന്ന് കരുതിയവർക്ക് തെറ്റി. പണമിടപാടിനല്ല മറിച്ച് മാലിന്യസംസ്‌കരണത്തിന് വേണ്ടിയാണ് ഈ ബാങ്ക്.വിരുദനഗറിലെ ‘ഗാർബേജ് ബാങ്ക് ‘ എന്താണെന്നും ഇതിന്റെ പ്രവർത്തനം എന്തെന്നും നമുക്ക് നോക്കാം.

ജനങ്ങൾക്ക് പ്രത്യേകിച്ച് നഗരവാസികൾക്ക് മാലിന്യസംസ്‌കരണം ഒരു വലിയ തലവേദനയാണ്. വിരുദനഗറിലെ കുടുംബങ്ങൾക്ക് ഈ തലവേദനയ്‌ക്കുള്ള മരുന്നാണ് ഗാർബേജ് ബാങ്ക്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗാർബേജ് ബാങ്കിൽ സംസ്‌കരിക്കപ്പെട്ടത് 43,000 കിലോയിലധികം മാലിന്യങ്ങളാണ്.

പ്രദേശത്തെ ഒരു സംഘം ചെറുപ്പക്കാരുടെ തലയിലാണ് ഗാർബേജ് ബാങ്കെന്ന ആശയം ഉദിച്ചത്. മാലിന്യക്കൂമ്പാരമില്ലാത്ത നഗരം എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ അവർ നടത്തിയതാകട്ടെ കഠിന പ്രയത്‌നവും. 130 ഓളം പരിപാടികൾ സംഘടിപ്പിച്ചതിന് ശേഷമായിരുന്നു ഗാർബേജ് ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു നാടിനെ മുഴുവൻ അവർ ബോധവാന്മാർ ആക്കിയത്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ക്ലാസുകൾ നൽകി. വീട്ടമ്മമാർക്കും പൊതുജനങ്ങൾക്കും മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കിച്ചു. അങ്ങനെ ഇവരുടെ കഠിനമായ പ്രവർത്തനങ്ങളെ തുടർന്ന് വിരുദനഗറിലെ  500 ഓളം കുടുംബങ്ങൾ ശരിയായ മാലിന്യസംസ്‌കരണത്തെക്കുറിച്ച് പഠിച്ചു. മാലിന്യം എങ്ങനെ വേർതിരിക്കണം, പുന:രുപയോഗിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇവർ ആളുകൾക്ക് പറഞ്ഞു നൽകിയത്.

വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുകയാണ് ഈ ഗാർബേജ് ബാങ്കിന്റെ രീതി. മാലിന്യം നിങ്ങൾ വെറുതേ നൽകേണ്ടതില്ല. ഓരോ കിലോ മാലിന്യത്തിനും ബാങ്ക് ആറ് രൂപ വീതം നൽകും. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേർതിരിച്ച് വേണം ബാങ്കിൽ എത്തിക്കാൻ. ഇങ്ങനെ മാലിന്യം നൽകി പ്രതിമാസം 300 രൂപയോളം ഓരോ കുടുംബത്തിനും ലഭിക്കുന്നുണ്ടെന്നാണ് കുടുംബങ്ങൾ പറയുന്നത്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ പുതിയ ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കും. ജൈവ മാലിന്യങ്ങളിൽ നിന്നും ജൈവ വളവും നിർമ്മിക്കും. ഇങ്ങനെയെല്ലാമാണ് ബാങ്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നത്. ഇതുവരെ 43,367 കിലോ മാലിന്യം സംസ്‌കരിച്ചതായി ഇവർ പറയുന്നു.

ഇവരുടെ പ്രവർത്തനങ്ങൾ ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്. അതും ഒന്നല്ല അതും രണ്ട് തവണ. 17,303 സ്‌കൂൾ കോളേജ്,് വിദ്യാർത്ഥികൾക്ക് മാലിന്യസംസ്‌കരണത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന ക്ലാസ് സംഘടിപ്പിച്ചതിനായിരുന്നു വിരുനനഗറിലെ ഗാർബേജ് ബാങ്കിനെയും പ്രവർത്തകരെയും തേടി ഗിന്നസ് വേൾഡ് റെക്കോർഡ് ആദ്യം എത്തിയത്. പിന്നീട് എട്ട് മണിക്കൂറിൽ 2,37,900 പ്ലാസ്റ്റിക് ബാഗുകൾ സംസ്‌കരിച്ച് രണ്ടാമതും ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. പ്രകൃതിയ്‌ക്കും മനുഷ്യനും ദോഷകരമല്ലാത്ത തരത്തിൽ മാലിന്യം സംസ്‌കരിക്കുന്ന ഈ രീതി രാജ്യത്തിനെന്നല്ല ലോകത്തിനൊട്ടാകെ മാതൃകയാണ്.

Tags: waste management
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

-40 ഡിഗ്രി സെൽഷ്യസിൽ 8,000 മീറ്റർ ഉയരെ പറന്നുവെന്ന് അവകാശവാദം; ചൈനീസ് പാരാ ഗ്ലൈഡറുടെ വൈറൽ വീഡിയോ AI-നിർമ്മിതം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies