മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറയുടെ പതനത്തിൽ പ്രതികരിച്ച് രാജ് താക്കറെ. ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് പിന്നാലെയാണ് രാജ് താക്കറെയുടെ പ്രതികരണം. ഉദ്ധവ് താക്കറെ പരിഹസിക്കുന്ന തരത്തിലുള്ള വാക്കുകളാണ് രാജ് താക്കറെ തന്റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
“ആർക്കെങ്കിലും ഏതെങ്കിലും വിധത്തിലുള്ള സൗഭാഗ്യം സംഭവിക്കുമ്പോൾ അത് അയാളുടെ വ്യക്തിപരമായ നേട്ടമായി തെറ്റിദ്ധരിക്കുന്നിടത്ത് ആ വ്യക്തിയുടെ അധപതനത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നു” എന്ന കുറിപ്പാണ് രാജ് താക്കറെ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
രാജ് താക്കറെയുടെ പിതാവ് ശ്രീകാന്ത് താക്കറെ ശിവസേന സ്ഥാപകനും ഉദ്ധവ് താക്കറെയുടെ പിതാവുമായ ബാൽ താക്കറെയുടെ ഇളയ സഹോദരനാണ്. ശിവസേനയിൽ പിളർപ്പ് ഉണ്ടായതോടെ നവനിർമ്മാൺ സേന (എംഎൻഎസ്) എന്ന സ്വന്തം പാർട്ടി ആരംഭിച്ച് ശിവസേന വിട്ട നേതാവാണ് രാജ് താക്കറെ.
Comments