മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയ പുതിയ സർക്കാരിനെ അഭിനന്ദിച്ച് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും അഭിനന്ദനങ്ങൾ എന്ന് ഉദ്ധവ് ട്വിറ്ററിൽ കുറിച്ചു. ഇരുവർക്കും നന്നായി പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നും അദ്ദഹം പറഞ്ഞു.
മുഖ്യമന്ത്രിയായി അധികാരമേറ്റ ഏകനാഥ് ഷിൻഡെയെ അഭിനന്ദിച്ച് നിവധി പേർ രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ഇരുവർക്കും അഭിനന്ദനമറിയിച്ചു. താഴെക്കിടയിൽ നിന്നും ഉയർന്നുവന്ന നേതാവാണ് ഷിൻഡെ. രാഷ്ട്രീയ, നിയമനിർമ്മാണ, ഭരണ രംഗത്ത് മികച്ച പരിജ്ഞാനം ഉള്ള വ്യക്തി. മഹാരാഷ്ട്രയെ ഉയരങ്ങളിൽ എത്തിക്കാൻ ഷിൻഡെയുടെ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
Comments