ഉദയ്പൂർ: നൂപുർ ശർമയെ പിന്തുണച്ചതിന്റെ പേരിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ ഇസ്ലാമിക ഭീകരർ ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ ദുരൂഹത. ജൂൺ 28ന് തയ്യൽക്കടക്കാരനായ കനയ്യലാലിനെ വെട്ടിക്കൊലപ്പെടുത്തിയ ഭീകരർ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടത് ”2611” എന്ന നമ്പർ പ്ലേറ്റിലുള്ള ബൈക്കിലായിരുന്നു.
മുംബൈ ഭീകരാക്രമണ ദിവസത്തെ പ്രതിനിധീകരിക്കുന്ന 26-11 എന്ന നമ്പർ ലഭിക്കാൻ പ്രതികൾ 5000 രൂപ നൽകിയെന്നാണ് വിവരം. പ്രതികളിലൊരാളായ മുഹമ്മദ് റിയാസ് അക്തറാണ് ബൈക്കിനുടമ. ഇക്കാര്യം വിശദമായി അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. നേരത്തെ പ്രതികളുടെ പാക് ബന്ധം സംബന്ധിച്ച വിവരവും പുറത്തുവന്നിരുന്നു.
റിയാസ് കൂടാതെ ഗൗസ് മുഹമ്മദാണ് കൊലപാതകത്തിൽ മുഖ്യപങ്കുവഹിച്ചത്. ഇരുവരെയും ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജൂലൈ 13 വരെ ഇവർ കസ്റ്റഡിയിൽ തുടരും. കൊലപാതകത്തിന് പിന്നാലെ ഉദയ്പൂരിൽ നിന്നും 130 കിലോ മീറ്റർ അകലെ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതിനിടെ കനയ്യലാൽ കൊലപാതക കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. ഉദയ്പൂർ കോടതിയുടേതാണ് നടപടി.
















Comments