റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മയിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാസേന. ഡിസ്ട്രിക്ട് റിസർവ് ഗാർഡുകളും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ നടന്ന ഏറ്റമുമുട്ടലിനിടെയാണ് സംഭവം. കമലേഷ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് സുക്മ പോലീസ് അറിയിച്ചു. കമലേഷിന്റെ തലയ്‌ക്ക് പോലീസ് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്നു.
ഛത്തീസ്ഗഡിലെ മങ്കപാലിലുള്ള ബോറപാറ വനമേഖലയിൽ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ അവസാനിച്ചുവെന്നും പോലീസിന്റെ പരിശോധന തുടരുകയാണെന്നും ഐജി പി സുന്ദരരാജ് അറിയിച്ചു. മലെങ്കീർ ഏരിയ കമ്മിറ്റിയിൽ അംഗത്വമുള്ള കമ്യൂണിസ്റ്റ് ഭീകരനായിരുന്നു കമലേഷ്. സിപിഐയുടെ (മാവോയിസ്റ്റ്) ദർഭ ഡിവിഷനിലാണ് മലെങ്കീർ ഏരിയ കമ്മിറ്റി ഉൾപ്പെടുന്നത്.
ഇന്നലെ കത്തേകല്യാൺ ഏരിയ കമ്മിറ്റി അംഗമായ ദെംഗാ ദേവയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ദന്തേവാഡ പോലീസാണ് കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചത്. ഏകദേശം 18 കേസുകൾ ദെംഗാ ദേവയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.
















Comments