ആലപ്പുഴ: ആർഎസ്എസ് പ്രവർത്തകന്റെ വീട്ട് മുറ്റത്ത് പശുകിടാവിനെ കൊന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ആർഎസ്എസ് രാമപുരം മണ്ഡൽ ശാരീക് ശിക്ഷൺ പ്രമുഖായ ശ്യാമും മഹിളാ മോർച്ചാ പത്തിയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയായ ഭാര്യ ആതിര ശ്യാമും വാടകയ്ക്ക് താമസിക്കുന്ന വീടിന് മുമ്പിലാണ് പശു കുട്ടിയെ കൊന്ന് ഉപേക്ഷിച്ചത്.
ഏകദേശം രണ്ട് മാസം പ്രായമായ പശു കിടാവിന്റെ ജഡമാണ് ഇന്ന് രാവിലയോടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൂക്കും വായും വികൃതമാക്കിയ നിലയിലായിരുന്നു ജഡം.സമീപപ്രദേശങ്ങളിലെ വീടുകളിൽ പശുകിടാവിനെ സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും ഇവിടങ്ങളിൽ നിന്ന് പശുവിനെ കാണാതായിട്ടില്ല.
ഇത് സംബന്ധിച്ച് കരിയിലകുളങ്ങര പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ശ്യാം വ്യക്തമാക്കി.ദുർഗന്ധം വമിച്ചതിനെ തുടർന്ന് പശുവിനെ പറമ്പിൽ മറവ് ചെയ്തിട്ടുണ്ട്.
സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കരിയിലകുളങ്ങര സി ഐ സുധിലാൽ വ്യക്തമാക്കി. അടുത്ത ദിവസം വെറ്റിനറി സർജന്റെ നേതൃത്വത്തിൽ മറവ് ചെയ്ത പശുകിടാവിനെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്നും സിഐ കൂട്ടിച്ചേർത്തു.
Comments