പട്ടി കടിച്ചാൽ സൂക്ഷിക്കുക ; പേ വിഷ ബാധക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പട്ടി കടിച്ചാൽ സൂക്ഷിക്കുക ; പേ വിഷ ബാധക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 03:02 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യർ പൊതുവേ മൃഗങ്ങളെ ഓമനിച്ച് വളർത്താൻ ഇഷ്ടപ്പെടുന്നവരാണ്. അതിനി നായയാണെങ്കിലും , പൂച്ചയാണെങ്കിലും മറ്റെന്താണെങ്കിലും. ചിലരാകട്ടെ ഇവയെ വർളത്തുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കും ,ചിലർ അത് അവഗണിക്കും. എന്നാൽ കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശി ശ്രീലക്ഷ്മി എന്ന വിദ്യാർത്ഥിനി പേ വിഷബാധയേറ്റ് മരിച്ച സംഭവം മൃഗങ്ങളെ വളർത്തുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഒരിക്കൽകൂടി നമ്മെ ഓർമ്മിപ്പിക്കുകയാണ്.

പേവിഷബാധയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങളാണ് ഇനി പറയുന്നത് .ഒരു വർഷം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് ഏകദേശം ഇരുപതിനായിരം റാബീസ് മരണങ്ങളാണ് . കുത്തിവെയ്പ്പിലൂടെയും , ചികിത്സയിലൂടെയും ഒഴിവാക്കാമായിരുന്ന മരണങ്ങളാണ് ഇതിൽ ഭൂരിഭാഗവും.

മുമ്പ് പേ വിഷബാധയ്‌ക്ക് പൊക്കിളിന് ചുറ്റും ആയിരുന്നു കുത്തിവെയ്പ്പ് എടുത്തിരുന്നത് . പലർക്കും ഇത് പേടി ആയിരുന്നു. എന്നാൽ ഇന്ന് തികച്ചും സുരക്ഷിതമായി, അപൂർവ്വമായി മാത്രം പാർശ്വഫലങ്ങൾ ഉണ്ടാകുന്ന, വളരെ ചെറിയ അളവിൽ മാത്രം കുത്തിവെക്കേണ്ടുന്ന മരുന്നുകൾ ,സൗജന്യമായി ലഭിക്കുന്നുണ്ട്. സൗജന്യമായി മരുന്നുകൾ ലഭ്യമാക്കിയിട്ടും ഇതിനെക്കുറിച്ചുളള അജ്ഞതയാകാം മുൻകരുതൽ കുത്തിവെയ്പുകൾ എടുപ്പിക്കുന്നതിൽ നിന്ന് ഭൂരിഭാഗം പേരെയും പിന്തിരിപ്പിക്കുന്നത്.

മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് രോഗാണുക്കളുള്ള മൃഗങ്ങളുടെ തുപ്പൽ വഴി ആണ്. കടിക്കുമ്പോഴോ, മുറിവിൽ നക്കുമ്പോഴോ രോഗം പകരാം. അസുഖം തലച്ചോറിനെ ആണ് ബാധിക്കുന്നത്. മുറിവിൽ നിന്ന് രോഗാണുക്കൾ നാഡികൾ വഴി തലച്ചോറിൽ എത്തുമ്പോഴാണ് രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത്. രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ പിന്നെ അസുഖം ചികിത്സിച്ച് ഭേദമാക്കുക വളരെ ബുദ്ധിമുട്ടാണ്. അതേസമയം 90 ശതമാനം ആളുകൾക്കും അസുഖം പകരുന്നത് പട്ടിയിൽ നിന്നാണ്. പൂച്ച, വളർത്തു മൃഗങ്ങൾ, വന്യ ജീവികൾ എന്നിവ ഒക്കെ അസുഖം പരത്താൻ കഴിവുള്ളവരാണ്. എലി, അണ്ണാൻ , ചിലതരം വവ്വാലുകൾ തുടങ്ങിയവയും അസുഖം പരത്താറുണ്ട് .
ഈ മൃഗങ്ങൾ കടിച്ചാൽ എന്താണ് ചെയ്യേണ്ടത് ? പലർക്കും അതും അറിയില്ല. ആദ്യത്തെ അങ്കലാപ്പിൽ തൊട്ടടുത്ത നിമിഷം അടിയന്തിരമായി ചെയ്യേണ്ട കാര്യം നമ്മൾ വിട്ടുപോകുകയും ചെയ്യും.

വീണ്ടും കടി ഏൽക്കാതെ നോക്കണം, പറ്റുമെങ്കിൽ മൃഗത്തെ എവിടെയെങ്കിലും പൂട്ടിയിടുകയും നിരീക്ഷിക്കുകയും ചെയ്യുക.

എങ്ങനെ ചികിത്സിക്കാം .

കടിയേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തിൽ 10 മുതൽ 15 മിനിറ്റ് വരെ കഴുകണം . പൈപ്പിലൂടെ വരുന്ന വെള്ളം ആണെങ്കിലും മതിയാകും. വെറും വെള്ളത്തിൽ കഴുകുന്നതിലുപരി സോപ്പോ മറ്റ് ഡിറ്റർജെന്റുകളോ ഉപയോഗിക്കാവുന്നതാണ് .

മുറിവിൽ പിടിച്ചിരിക്കുന്ന വൈറസുകളെ നീക്കം ചെയ്യുന്നതിനാണ് ഇത്. മുറിവ് സംഭവിച്ച ഉടൻ കഴുകിയാൽ അത്രയും നല്ലത്. ഇതിന് പുറനെ ഒന്ന് ഓർക്കുക വെറും കൈ കൊണ്ട് മുറിവിൽ സ്പർശിക്കുന്നത് ഒഴിവാക്കണം.ഇത്തരത്തിൽ സ്പർശിക്കുന്നത് വിഷബാധ പകരാൻ കാരണമാകും .

മുറിവിൽ മഞ്ഞൾപ്പെടി ,എണ്ണ, കാപ്പിപ്പൊടി തുടങ്ങിയ സാധനങ്ങൾ പുരട്ടുന്ന ശീലം നമ്മുടെ നാട്ടിൻപുറങ്ങളിൽ ഉണ്ട്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഗുണങ്ങൾ ഒന്നും ഇല്ല. പകരം മുറിവ് പഴുക്കുന്നതിനാകും അത് വഴിവക്കുക. അത്തരത്തിൽ ആരെങ്കിലും പ്രവർത്തിച്ചാൽ ഉടൻ അത് കഴുകി വൃത്തിയാക്കുക.

സാധാരണ ഗതിയിൽ മൃഗങ്ങൾ കടിച്ച് ഉണ്ടാകുന്ന മുറിവുകളിൽ തുന്നൽ ഇടാറില്ല. രക്തം നിൽക്കാതെ വരുന്ന മുറിവുകളിൽ മാത്രം ചില സാഹചര്യങ്ങളിൽ ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവയ്പ്പ് എടുത്തതിനു ശേഷം തുന്നൽ ഇടാറുണ്ട്. രക്തം പൊടിയുന്ന മുറിവുകൾ ഉണ്ടായാൽ ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒന്ന് ഓർക്കുക പ്രഥമിക ചികിത്സ സ്വീകരിക്കാതെ മുറിവ് ഉണക്കുന്നത് കൊണ്ട് ഗുണം ഒന്നും ഉണ്ടാകില്ല.പ്രതിരോധ മരുന്നു സ്വീകരിക്കുന്നതും ഇതിൽ പ്രധാനമാണ്.

 

Tags: dog
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies