24-കാരനായ ഖുറാനും 61-കാരിയായ ചെറിലും; കുഞ്ഞുണ്ടാകാൻ ദമ്പതികൾ ചിലവാക്കിയത് 1.14 കോടി രൂപ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

24-കാരനായ ഖുറാനും 61-കാരിയായ ചെറിലും; കുഞ്ഞുണ്ടാകാൻ ദമ്പതികൾ ചിലവാക്കിയത് 1.14 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 08:11 pm IST
Facebook
Twitter
WhatsAppTelegram

ഒരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികൾ വിരളമല്ല. അതിൽ പ്രത്യേകിച്ച് പുതുമയുമില്ല. എന്നാൽ 1.14 കോടി രൂപ ചിലവഴിച്ച് ഒരു കുഞ്ഞിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ദമ്പതികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

ഇരുവർക്കുമിടയിൽ 37 വർഷത്തിന്റെ പ്രായവ്യത്യാസമാണുള്ളത്. ഖുറാൻ മെക്‌കെയ്ൻ എന്ന 24-കാരനും ചെറിൽ മെക്ഗ്രഗർ എന്ന 61കാരിയുമാണ് വ്യത്യസ്തരായ ഈ ദമ്പതികൾ. 2021ൽ വിവാഹിതരായ 24-കാരനും 61-കാരിയും ഏറെ നാളായി സ്വപ്‌നം കണ്ട ഒരു കുഞ്ഞെന്ന മോഹമാണ് ഇപ്പോൾ പൂവണിയാൻ പോകുന്നത്.

വാടക ഗർഭധാരണം വഴി 2023-ൽ ഇവർക്ക് കുഞ്ഞിനെ ലഭിക്കുമെന്ന് ദമ്പതികൾ അറിയിച്ചു. ഇതിനായി 1,20,000 പൗണ്ടാണ് ഇവർ ചിലവഴിച്ചത്. അതായത് 1.14 കോടി ഇന്ത്യൻ രൂപ. വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ ലഭിക്കാൻ പൊതുവെ 6000 മുതൽ 1,20,000 പൗണ്ട് വരെ തുക ആവശ്യമായി വരുമെന്നും ഖുറാൻ പറയുന്നു.

ഭർത്താവായ ഖുറാന്റെ ആദ്യ കുഞ്ഞാണ് ഇത്തരത്തിൽ ജനിക്കാൻ പോകുന്നത്. എന്നാൽ 61-കാരിയായ ഭാര്യയ്‌ക്ക് ഇതിന് മുമ്പ് ഏഴ് മക്കളും 17 കൊച്ചുമക്കളും ജനിച്ചിട്ടുണ്ട്. താൻ വളരെയധികം സന്തോഷത്തിലാണെന്ന് ഖുറാൻ പ്രതികരിച്ചു. ”’എന്നും ഞാൻ ആഗ്രഹിച്ചിട്ടുള്ള ഒരു കാര്യമാണിത്. ലോകത്തിൽ വെച്ച് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ആളോടൊപ്പം ഒരു കുടുംബമുണ്ടാകുക” ഖുറാൻ പറയുന്നു.

പ്രായവ്യത്യാസം മൂലം സമൂഹത്തിൽ നിന്നും ഏറെ വിമർശനം നേരിട്ടവരാണ് രണ്ട് പേരും. ഇരുവരെയും ഒന്നിച്ച് കാണുമ്പോൾ ഖുറാൻ കൊച്ചുമകനാണോയെന്ന ചോദ്യമാണ് ചെറിൽ എപ്പോഴും നേരിടുന്നത്.

അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് ചുറ്റുപാട് നിന്നും ഉണ്ടാകുന്നതെന്ന് ഖുറാൻ പ്രതികരിച്ചു. അവയിൽ ഏറ്റവുമധികം വിഷമിപ്പിക്കുന്ന കാര്യം താൻ പണത്തിന് വേണ്ടിയാണ് 61-കാരിയായ ചെറിലിനെ വിവാഹം കഴിച്ചതെന്ന വാദമാണെന്നും അദ്ദേഹം പറഞ്ഞു.

2012ലാണ് ഖുറാൻ ആദ്യമായി ചെറിലിനെ കാണുന്നത്. അന്ന് 15 വയസ് മാത്രമാണ് ഖുറാന്റെ പ്രായം. ചെറിലിന്റെ മകൻ ക്രിസിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറെന്റിൽ ജോലിക്കെത്തിയതായിരുന്നു ഖുറാൻ. എന്നാൽ എട്ട് വർഷം പിന്നിട്ടപ്പോൾ ഒരു കടയിൽ വെച്ച് വീണ്ടും ചെറിലിനെ ഖുറാൻ കാണാനിടയായി. അതിന് ശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്.

 

Tags: surrogacyGrandmotherbabyQuran
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies