‘അന്ന് സന്ദീപാനന്ദ ഗിരിയുടെ ഹോം സ്റ്റേ, ഇന്ന് എകെജി സെന്റർ‘: തുമ്പില്ലാതെ ഇരുട്ടിൽ തപ്പി കേരള പോലീസ്- AKG Centre and Kerala Police
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അന്ന് സന്ദീപാനന്ദ ഗിരിയുടെ ഹോം സ്റ്റേ, ഇന്ന് എകെജി സെന്റർ‘: തുമ്പില്ലാതെ ഇരുട്ടിൽ തപ്പി കേരള പോലീസ്- AKG Centre and Kerala Police

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 09:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള പോലീസിനെ കുഴയ്‌ക്കുന്ന പ്രഹേളികകളായി ഹോംസ്റ്റേ തീവെപ്പ് കേസും എകെജി സെന്റർ പടക്കമേറ് കേസും. എകെജി സെന്ററിൽ ‘അജ്ഞാതർ‘ പടക്കം എറിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. പോലീസ് സാന്നിദ്ധ്യം സജീവമായ എകെജി സെന്ററിന് മുന്നിൽ, ആൾസഞ്ചാരം പൂർണ്ണമായി നിലയ്‌ക്കുന്നതിനും മുൻപേ, നിരവധി സിസിടിവി കാമറകൾ പ്രവർത്തിക്കുന്ന മേഖലയിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം പടക്കം എറിഞ്ഞത്. കേരള പോലീസിന്റെ കർമ്മശേഷിയെ പരിഹസിക്കുന്ന സംഭവമായി, ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാത്ത സാഹചര്യം തുടരുന്നു.

ഈ സാഹചര്യത്തിൽ, 2018ലെ സമാനമായ മറ്റൊരു കേസ് കൂടി വീണ്ടും വാർത്തകളിൽ നിറയുകയാണ്. സന്ദീപാനന്ദഗിരിയുടെ ഹോംസ്‌റ്റേയില്‍ വാഹനങ്ങള്‍ തീവെച്ച കേസില്‍ ഇതുവരെ ആരെയും പ്രതിചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ക്രൈം ബ്രാഞ്ച് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നാണ് അറിവ്.

2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെ, അമിത് ഷാ കേരളത്തിൽ എത്തിയ ദിവസമായിരുന്നു സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ഹോംസ്‌റ്റേയില്‍ ആക്രമണം നടന്നത്. ഹോംസ്‌റ്റേയിലെ രണ്ട് കാറും ഒരു ബൈക്കും കത്തി നശിച്ചു. കാര്‍ പോര്‍ച്ചും കത്തിയിരുന്നു.

ഹോംസ്‌റ്റേയിലെ ഒരു ജീവനക്കാരി മാത്രമായിരുന്നു സാക്ഷി. ഹോംസ്‌റ്റേയിലെ സിസിടിവികള്‍ പ്രവര്‍ത്തിക്കാത്തതും,സെക്യൂരിറ്റി ജീവനക്കാരന്‍ അവധിയായതും നിരവധി സംശയങ്ങള്‍ക്ക് കാരണമായിരുന്നു. സംഭവം നടന്ന ഉടനെ മുഖ്യമന്ത്രിയും ദേവസ്വം വകുപ്പ് മന്ത്രിയും മറ്റ് സിപിഎം നേതാക്കളും സ്ഥലത്തെത്തുകയും, പിന്നിൽ സംഘപരിവാർ ആണെന്ന് ആരോപിക്കുകയുമായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നിലെ സംഘപരിവാർ ബന്ധം ഇന്നുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒരു തുമ്പുമില്ലാതെ കേസ് ഇന്നും നിലനിൽക്കുന്നു. ശബരിമല പ്രക്ഷോഭം ശക്തമായ സമയത്തായിരുന്നു സംഭവം.

പ്രതികളെ പിടിക്കാനാവാതെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഹോംസ്‌റ്റേയുടെ ആറ് കിലോമീറ്റര്‍ പരിധിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സന്ദീപാനന്ദഗിരിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്യുകയും ചെയ്‌തെങ്കിലും ഫലം ഉണ്ടായില്ല. കേസ് പ്രത്യേക സംഘത്തെ ഏല്‍പിച്ചിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

എകെജി സെന്റർ പടക്കമേറ് കേസിലും സമാനമായ നാണക്കേടിലാണ് പോലീസ്. ഇത് വരെയായിട്ടും പ്രതിയെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. എകെജി സെന്റെറിന് കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെ പോലീസ് പിടികൂടിയെങ്കിലും ഇയാളെ സംഭവവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നും പോലീസിന് കണ്ടെത്താനായിരുന്നില്ല. സ്വർണ്ണക്കടത്ത് കേസ് വീണ്ടും സജീവമാകുമ്പോഴാണ് ഈ സംഭവം. ഇത്തവണ ഇ പി ജയരാജനാണ് ബോംബിന്റെ വർണ്ണനകൾ പുറത്തു വിട്ടത്.

അതേസമയം, ഈ രണ്ട് സംഭവങ്ങളും ആസൂത്രിതമാണെന്ന പരിഹാസം സോഷ്യൽ മീഡിയയിലും പൊതുമണ്ഡലത്തിലും ഉയർന്നു കഴിഞ്ഞു. ഏതായാലും സുകുമാരക്കുറുപ്പിന് ശേഷം കേരള പോലീസിന് തീരാതലവേദന ആയി മാറിയിരിക്കുകയാണ് ഈ രണ്ട് കേസുകളിലെയും ‘പ്രതികൾ‘.

Tags: AKG centre
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies