തിരുവനന്തപുരം: മന്ത്രി സജിചെറിയാൻ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമർശത്തെ വിമർശിക്കുന്നതിനിടയിൽ ആർഎസ്എസിനേയും ബിജെപിയേയും വലിച്ചിഴച്ച കെ.സുധാകരന് മറുപടി നൽകി ബിജെപി വക്താവ് സന്ദീപ് വാര്യർ. സജി ചെറിയാൻ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മറവിൽ ബിജെപിയെ വിമർശിക്കാൻ വരേണ്ട എന്ന് സന്ദീപ് വാര്യർ പറഞ്ഞു.
ആർഎസ്എസിനെയും ബിജെപിയെയും സിപിഎമ്മിനൊപ്പം ചേർത്ത് ഭരണഘടന വിരുദ്ധർ എന്ന് മുദ്രകുത്താൻ ശ്രമിച്ച കെ.സുധാകരന്റെ പഴയ കാലം കുത്തിപ്പൊക്കി രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വാര്യർ. ഇന്ദിരാ ഗാന്ധി ഭരണ ഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അക്കാലത്ത് ജനസംഘമുള്ള ജനതാ പാർട്ടിയിൽ ചേർന്ന കുമ്പക്കുടി സുധാകരനാണ് ഇപ്പോൾ ആർഎസ്എസിനെ വിമർശിക്കാൻ വരുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് കേരളത്തിലുടനീളം നടക്കുന്നത്. ബിജെപിയും യുവമോർച്ചയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പലയിടങ്ങളിലും പ്രതിഷേധമാർച്ച് സംഘടിപ്പിക്കുകയും കോലം കത്തിക്കുകയും ചെയ്തു. സജി ചെറിയാനെതിരെ നടപടി എടുക്കണമെന്ന് സന്ദീപ് വാചസ്പതി അടക്കമുള്ളവർ ഗവർണർക്ക് പരാതി നൽകിയിരുന്നു.
Comments