കണ്ണൂർ: കണ്ണൂരിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മട്ടന്നൂരിൽ വീടിനുള്ളിലാണ് സ്ഫോടനം. മട്ടന്നൂർ പത്തൊമ്പതാം മൈലിലാണ് സംഭവം നടന്നത്. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
പരിക്കേറ്റയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി. വീട്ടിൽ ആക്രിസാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സംഭവ സ്ഥലത്ത് പോലീസ് എത്തി. മരണപ്പെട്ടതും പരിക്കേറ്റതും ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് വിവരം. സംഭവ സ്ഥലത്ത് പോലീസ് പരിശോധന ആരംഭിച്ചു.
Comments