ചെന്നൈ: തമിഴ് നടൻ വിക്രമിന് നെഞ്ച് വേദന. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് താരത്തിന് വേദന അനുഭവപ്പെട്ടത്.
ശാരീരിക അവശതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് നിലവിൽ അദ്ദേഹം ഉള്ളത്. വിക്രമിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഒന്നും ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.
പുതിയ ചിത്രം പൊന്നിയിൻ സെൽവനിന്റെ ടീസർ ലോഞ്ചുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ട് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
Comments