ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിൽ നിന്നും മാറി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ മാതാവ് വൈഎസ് വിജയമ്മ. പാർട്ടിയുടെ ഹോണററി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഇവർ രാജിവെച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനത്തിനിടെ ആയിരുന്നു പുതിയ പ്രഖ്യാപനം. മകൾ ഷര്‍മ്മിള സ്ഥാപിച്ച വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ ഭാഗമാമായി ആയിരിക്കും ഇനി പ്രവർത്തികുക എന്നും വിജയമ്മ പറഞ്ഞു.
വൈഎസ്ആര്‍ കോണ്‍ഗ്രസിൽ നിന്ന് പിൻമാറിയെങ്കിലും മകൻ ജഗന് മോഹന്‍ റെഡ്ഡിയോട് അടുപ്പം നിലനിർത്തുമെന്നും വിജയമ്മ പറഞ്ഞു. എന്നാൽ തന്നെയും രാഷ്ട്രീയമായ പിന്തുണ ഷര്‍മ്മിളയുടെ പാര്‍ട്ടിക്കായിരിക്കും നൽകുക എന്നും ഇവർ പറയുന്നു. തെലങ്കാന കേന്ദ്രീകരിച്ചാണ് ഷര്‍മ്മിളയുടെ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്.
ഷര്‍മ്മിള തന്റെ പിതാവിന്റെ ആശയങ്ങളുമായി തെലങ്കാനയില്‍ ഒറ്റയ്ക്ക് പോരാട്ടം നടത്തുകയാണ്. അതിനാൽ തനിക്ക് അവളെ പിന്തുണയ്ക്കണം. രണ്ട് പാർട്ടികളിലായ് പ്രവർത്തികുക അസാധ്യമായതിനാൽ സ്ഥാനത്ത് നിന്നും പിൻമാറുന്നുവെന്നാണ് വൈഎസ് വിജയമ്മ പ്രഖ്യാപിച്ചത്. തന്റെ സ്ഥാനത്തെ ചൊല്ലി വിവാദമൊന്നും ഉണ്ടാകരുത്. അതിനാൽ കൂടിയാണ് പിൻമാറുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Comments