തിരുവനന്തപുരം: മണ്ണന്തലയിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അഞ്ചംഗ സംഘം ചുറ്റിക കൊണ്ട് അതി ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ നെടുമൺ സ്വദേശി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂലൈ ഒന്നിനായിരുന്നു യുവാവിനെ സംഘം മർദ്ദിച്ചത്. കഴിഞ്ഞ ദിവസം റിമാൻഡിലിരിക്കെ മരിച്ച അജിത്തും നെടുമൺ സ്വദേശിയും സുഹൃത്തുക്കളാണ്. അജിത്തിന്റെ മറ്റൊരു സുഹൃത്തിന്റെ സഹോദരിയുമായി നെടുമൺ സ്വദേശി അടുപ്പത്തിലായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായത് എന്നതാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
ഇക്കാര്യം അറിഞ്ഞ അജിത്തും മറ്റ് സുഹൃത്തുക്കളും ചേർന്ന് ഇയാളെ വീടിന് സമീപത്തു നിന്നും തട്ടിക്കൊണ്ട് പോയി. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്ത് ഇയാളെ എത്തിച്ച് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ യുവാവിന്റെ അഞ്ച് വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. ഈ സംഭവത്തിലാണ് അജിത്തിനെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്.
Comments