നടി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ മാസമാണ് മഹാബലിപുരത്ത് വെച്ചാണ് നടന്നത്. അതീവ സുരക്ഷയിൽ നടത്തിയ വിവാഹ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. അതിനാൽ തന്നെ വിവാഹ ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നില്ല.
ഇപ്പോൾ ഇതാ വിവാഹം കഴിഞ്ഞ് ഒരുമാസം തികയുമ്പോൾ ഇരുവരുടെയും വിവാഹ ചത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ് .
വിഘ്നേഷ് ശിവന്റെ സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകൾ വഴിയാണ് ഇവ പുറത്ത് വന്നിരിക്കുന്നത്. ഷാരൂഖ് ഖാൻ, രജിനികാന്ത് , മണിരത്നം തുടങ്ങിയവർക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
നയൻതാരക്കൊപ്പം ജവാൻ എന്ന ഹിന്ദി ചിത്രത്തിൽ ഷാരൂഖ് ഖാൻ അഭിനയിക്കുന്നുണ്ട്. അറ്റ്ലിയാണ് സംവിധായകൻ. സിനിമയുടെ ചിത്രീകരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.
Comments