നിങ്ങളിത് കാണൂ മലയാളികളേ ; അധികാരിവർഗ്ഗം അവഗണിച്ച കണ്ണമാലിയിലെ പാവങ്ങളുടെ അവസ്ഥ-kannamaly
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിങ്ങളിത് കാണൂ മലയാളികളേ ; അധികാരിവർഗ്ഗം അവഗണിച്ച കണ്ണമാലിയിലെ പാവങ്ങളുടെ അവസ്ഥ-kannamaly

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 06:28 pm IST
FacebookTwitterWhatsAppTelegram

കടൽ എന്നും ഒരു കൗതുകം നിറഞ്ഞ കാഴ്ചയാണ് . ആർത്തിരമ്പി വരുന്ന തിരമാലകളും അതിനുള്ളിൽ ഒളിപ്പിച്ച അത്ഭുതങ്ങളും. എന്നാൽ എറണാകുളത്തെ തീരദേശ മേഖലയായ കണ്ണമാലിയിലെ ജനങ്ങൾക്ക് കടൽ  ഭയപ്പെടുത്തുന്ന ഒരു ഓർമ്മയാണ്. ഇവിടുത്തുകാർ ഇന്ന് തീരാദുരിതത്തിലാണ് . ശക്തമായ കാലവർഷവും പ്രക്ഷുബ്ദമായ കടലും അവരെ കാർന്ന് തിന്നുകൊണ്ടിരിക്കുന്നു. മഴക്കാലമായാൽ ഈ തീരദേശവാസികൾക്ക് ഊണും ഉറക്കവും ഇല്ല. തങ്ങളുടെ പിഞ്ചോമനകളെ നെഞ്ചോട് ചേർത്താണ് രാത്രികളിൽ അവർ സൂര്യ വെളിച്ചം കാത്തിരിക്കുന്നത്.

ഇവരും മനുഷ്യരാണ്. വോട്ട് മാത്രം ലക്ഷ്യം വെച്ച് ഇവിടേക്ക് എത്തുന്ന അധികാര വർഗ്ഗത്തിന്റെ ഇരകളായവർ. കണ്ണമാലിയിലെ ജനങ്ങൾ സമാധാനമായി ഒന്ന് ഉറങ്ങിയിട്ട് ,ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി .കാലവർഷം ശക്തി പ്രാപിച്ചതോടെ കടൽ കയറ്റം ഈ മേഖലയിൽ രൂക്ഷമായി . വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സർവ്വതും ഉപക്ഷിച്ച് ഭൂരിഭാഗം പേരും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം പ്രാപിച്ചിരിക്കുകയാണ് . എങ്കിലും ഈ വെള്ളത്തിന് നടുവിൽ എങ്ങും പോകാൻ കഴിയാതെ വിശപ്പകറ്റാൻ ഒരു നേരത്തെ ഭക്ഷണത്തിനായി കാത്തിരിക്കുന്ന ചിലരുണ്ട്. ഒന്നിനും കഴിയാതെ നിസ്സഹായരായി കടലമ്മയുടെ കനിവ് കാത്തിരിക്കുകയാണിവർ.

മത്സ്യ തൊഴിലാളികളായ തങ്ങൾ എവിടെ പോകും എന്നാണ് അവരുടെ ചോദ്യം .ഒരോ വർഷത്തെ കടൽകയറ്റത്തിലും അധികാരികൾ എത്തും . എല്ലാം നടത്തിത്തരാം എന്ന മട്ടിൽ കാഴ്ചകൾ കണ്ട് അവർ തിരികെ പോകും. ബാക്കിയാകുന്നത് വീണ്ടും ആ പ്രദേശത്തെ ഒരു കൂട്ടം സധാരണക്കാർ മാത്രം.

 

കേരളം നേരിട്ട പ്രളയം അത്ര വേഗത്തിൽ ആർക്കും മറക്കാൻ സാധിക്കില്ല. നിമിഷങ്ങൾക്കകം വെള്ളം സംസ്ഥാനത്തെ ഭൂരിഭാഗം ഇടങ്ങളെയും വിഴുങ്ങിയപ്പോൾ നാം അറിഞ്ഞതാണ് എത്ര വേദനാജനകമാണ് ആ നിമിഷം എന്ന്. അന്ന് ജനങ്ങൾ ഒന്നാകെ ചേർന്ന് നിന്നു. ഒപ്പം കടലിന്റെ മക്കളും . പ്രളയ ശേഷം സംസ്ഥാനത്തെ ഭരണ വർഗ്ഗം മത്സ്യ തൊഴിലാളികളെ വാനോളം പുകഴ്‌ത്തി. എന്നാൽ അവരുടെ ദുരിതം അറിഞ്ഞിട്ടും ആ ദുരിതത്തിന് ഒരു പരിഹാരം കാണാൻ ആർക്കും സാധിച്ചിട്ടില്ല. ഇന്ന് വെള്ളത്തിന് നടുവിൽ കനിവ് കാത്തിരിക്കുകയാണ് ഒരു പറ്റം ജനങ്ങൾ.

Tags: Specialseakannamaly
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies