കണ്ണൂര്‍: ആഡംബര കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി നാലു യുവാക്കള്‍ അറസ്റ്റില്‍. കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടന്ന വാഹന പരിശോധനയില്‍ 11 ഗ്രാം മെത്താഫിറ്റാമിനും, കഞ്ചാവുമാണ് പിടിച്ചെടുത്തത്.
കാറില്‍ ബാംഗ്ലൂരില്‍ നിന്നു വരികയായിരുന്ന കോഴിക്കോട് അഴിയൂര്‍ സ്വദേശി എം ഷഹീദ്, ചൊക്ലി കീഴ്മാടം സ്വദേശി എം മുസമ്മില്‍, പാനൂര്‍ താഴെ പൂക്കോം സ്വദേശി സി കെ അഫ്സല്, തില്ലങ്കേരി കാവുംപടി സ്വദേശി സി അഫ്സല് എന്നിവരെയാണ് പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഹരി കടത്ത് സംഘങ്ങളെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments