പാലക്കാട് : പോക്സോ കേസ് ഇരയെ തട്ടിക്കൊണ്ടുപോയി .പതിനൊന്നുകാരിയെ മുത്തശ്ശിയുടെ വീട്ടിൽ നിന്നുമാണ് കുട്ടിയുടെ ചെറിയച്ഛനും ബന്ധുക്കളും തട്ടി കൊണ്ടുപോയത്. കുട്ടിയുടെ ചെറിയച്ഛൻ പ്രതിയായ കേസാണിത്. ചെറിയച്ഛനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടിയെ കണ്ടെത്താനായിട്ടില്ല.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ചെറിയച്ഛനാണ് പീഡനത്തിന് ഇരയാക്കിയത് . പിന്നാലെ സുരക്ഷ മുൻനിർത്തി കുട്ടിയെ സംരക്ഷിയ്ക്കാൻ കോടതി മുത്തശ്ശിയെ ഏൽപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ട് പോയത്. കസ്റ്റഡിയിൽ എടുത്ത ചെറിയച്ഛനെ പോലീസ് ചോദ്യം ചെയ്യുകയാണ്.
മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്തുന്നതിനായി ആണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. കുട്ടിയെ വൈകാതെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .
2019 ലാണ് കേസിനാസ്പദമായ സംഭവം . നിലവിൽ കേസിന്റെ തുടർ നടപടികൾ പാലക്കാട് പോക്സോ കോടതിയിൽ നടന്നു വരികയാണ് .
Comments