മുംബൈ: എം എൽ എമാർക്ക് പിന്നാലെ ഉദ്ധവ് താക്കറെയെ പ്രതിസന്ധിയിലാക്കി ശിവസേന എം പിമാർ. എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കണമെന്ന ആവശ്യം ഭൂരിപക്ഷം എം പിമാരും ഉദ്ധവിനെ അറിയിച്ചു എന്നാണ് വിവരം. ഉദ്ധവിന്റെ വസതിയായ മാതോശ്രീയിൽ വിളിച്ചു ചേർത്ത എം പിമാരുടെ യോഗത്തിൽ, 16 പേരും ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കണം എന്ന ആവശ്യം മുന്നോട്ട് വെച്ചു എന്ന് ശിവസേന എം പി ഗജാനൻ കീർത്തികാർ അറിയിച്ചു.
ദ്രൗപദി മുർമി വനവാസി വിഭാഗത്തിൽ പെട്ട സ്ത്രീയാണ്. നമ്മൾ അവരെ പിന്തുണയ്‌ക്കണം. ഇവിടെ രാഷ്‌ട്രീയം പ്രസക്തമല്ല. ഇതായിരുന്നു ഭൂരിപക്ഷം എം പിമാരുടെയും പ്രധാന ആവശ്യം എന്ന് കീർത്തികാർ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ദിവസത്തിനുള്ളിൽ നിലപാട് അറിയിക്കാം എന്ന് എം പിമാരെ ഉദ്ധവ് അറിയിച്ചതായാണ് വിവരം.
ശിവസേനയുടെ 18 എം പിമാരിൽ 13 പേരും യോഗത്തിൽ പങ്കെടുത്തുവെന്നും, ഇവരിൽ ഭൂരിപക്ഷം പേരും മുർമുവിനെ പിന്തുണയ്‌ക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത് എന്നും കീർത്തികാർ അറിയിച്ചു. യോഗത്തിൽ പങ്കെടുക്കാതിരുന്നവരിൽ 3 പേരും ദ്രൗപദി മുർമുവിന് അനുകൂലമായി നിലപാട് എടുത്തു. യോഗം നടന്ന കാര്യം ശിവസേന വക്താവ് സഞ്ജയ് റാവത്ത് സ്ഥിരീകരിച്ചു. മറ്റ് വിവരങ്ങളൊന്നും പുറത്തു വിടാൻ റാവത്ത് തയ്യാറായില്ല. ജൂലൈ 18നാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്.
















Comments