രാഷ്ട്രീയ അയിത്തം കൽപ്പിച്ചു ജനങ്ങളെ അകറ്റി നിർത്തുന്നത് യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റുകാർ അല്ലേ ?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

രാഷ്‌ട്രീയ അയിത്തം കൽപ്പിച്ചു ജനങ്ങളെ അകറ്റി നിർത്തുന്നത് യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റുകാർ അല്ലേ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 03:28 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെ ജീവിത സാഹചര്യം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ വ്യത്യസ്തമാണ് . സാമൂഹികവും ഭൂമിശാസ്ത്രപരവും , സാംസ്കാരികവുമായ ഒട്ടനവധി പ്രത്യേകതകളുണ്ടത്തിന് . ഒരു കാലത്തു ജാതിയും , നിറവും , വിദ്യാഭ്യാസത്തിന്റെയും പേരിൽ അകറ്റി നിർത്തപ്പെട്ട ഒരു സമൂഹം നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നു .

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തപ്പെട്ടു ഒരു മൂലയിലേക്ക് ഒതുങ്ങി കൂടിയ അവരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൈ പിടിച്ചുയർത്തി കൊണ്ടുവരാൻ മഹാത്മാ അയ്യങ്കാളിയും , ശ്രീനാരായണ ഗുരുദേവനും , മന്നത് പദ്മനാഭനും , ചട്ടമ്പി സ്വാമികളും , അയ്യാ വൈകുണ്ഠ സ്വാമികളും , പണ്ഡിറ്റ് കറുപ്പനും , പി മാധവനും തുടങ്ങിയ നിരവധി സാമൂഹിക പരിഷ്കർത്താക്കൾ നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളെല്ലാം .

കേരളത്തിലെ സാംസ്കാരികവും സാമൂഹികവുമായിട്ടുള്ള പല മാറ്റങ്ങൾക്കു കാരണം ഇവരെ പോലുള്ള സാംസ്കാരിക നായകരായിരുന്നു.
എന്നാൽ കേരളത്തിൽ കമ്മ്യൂണിസ്ററ് പാർട്ടിയുടെ പ്രവർത്തനം തുടങ്ങിയ കാലം മുതൽ അവർ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്ന കാര്യമാണ് കേരളത്തിലെ നവോഥാന മുന്നേറ്റത്തിന് കാരണക്കാർ കമ്മ്യൂണിസ്റ്റുകാരാണെന്ന്.

അതിനവർ ചൂണ്ടി കാണിക്കുന്നത് കൃഷ്ണ പിള്ളയെയും ,എ കെ ഗോപാലനെയുമാണ് . ആദ്യ കാലങ്ങളിൽ അവർ കോൺഗ്രെസ്സുകാരായിരുന്നു എന്ന സത്യം ഇവർ മനപ്പൂർവ്വം മറച്ചു വെക്കുന്നു . പുന്നപ്ര വയലാർ സമരം നടക്കുമ്പോൾ വി എസ് അച്യുതാനന്ദൻ ആ സമരത്തിൽ പങ്കെടുത്തിട്ടില്ലന്നു നിരവധി തെളിവുകൾ ഉണ്ട് . എന്നാൽ വി എസ്സിനെ പുന്നപ്ര വയലാർ സമര നായകൻ എന്നാണ് അവർ വിശേഷിപ്പിച്ചത് . പാർട്ട് നേതാക്കളുടെ വാക്ക് കേട്ട് വാരി കുന്തവുമായി സമരത്തിന് പോയ നൂറു കണക്കിന് സാധാരണക്കാരാണ് അവിടെ വെടിയേറ്റ് പിടഞ്ഞു വീണ്‌ മരിച്ചത് . പുന്നപ്ര രക്തസാക്ഷികളുടെ സ്മാരകം ഉയർന്നപ്പോൾ പാമ്പ് കടിച്ചു മരിച്ച കൃഷ്ണ പിള്ളയെയും അതിൽ കമ്മ്യൂണിസ്ററ്കാർ ആരുമറിയാതെ ഉൾപ്പെടുത്തി . അക്ഷരാർത്ഥത്തിൽ ആ സമരം വഞ്ചനയുടെ മുഖമാണ് .

ഈ സമയത്തു ഇ എം എസ് നമ്പൂതിരിപ്പാട് അമ്പലപ്പുഴയിൽ വെച്ച് നടന്ന യോഗക്ഷേമ സഭയുടെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു . എന്നാൽ ഇവരെല്ലാം യഥാർത്ഥത്തിൽ ഭീരുക്കളായിരുന്നു എന്ന വസ്തുത കമ്മ്യൂണിസ്റ്റുകാർ മറച്ചു പിടിച്ചു പിൽക്കാലത്തു ഇവരെ അധസ്ഥിത വിഭാഗങ്ങളുടെ പടത്തലവന്മാരായിട്ട് ബോധപൂർവ്വം ചിത്രീകരിച്ചു .

കേരളത്തിലെ കമ്മ്യൂണിസ്റ്റുപാർട്ടിയെ വളർത്തുന്നതിൽ പിന്നോക്ക വിഭാഗങ്ങൾക്ക് മുഖ്യധാര പങ്കുണ്ട് ഒരു പക്ഷെ അവരില്ലായിരുന്നെങ്കിൽ ഇന്ന് കമ്മ്യൂണിസ്റ്റു പ്രസ്ഥാനം കേരളത്തിൽ ഉണ്ടാകില്ലായിരുന്നു . പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചത് തങ്ങളാണെന്ന് വരുത്തി തീർക്കാൻ അവരുടെ വളർന്നു വരൂന്ന സംഘടനാ സംവിധാനങ്ങൾക്ക് സാധിച്ചു . അതിനു കേരളത്തിന്റെ ഭരണത്തെ നിർവഹകണത്തെ അവർ നല്ല രീതിയിൽ ഉപയോഗിച്ചു എന്നത് പകൽ പോലെ സത്യമാണ് . എന്നാൽ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ ഒരു ദളിദനെ കൊണ്ടു വന്നത് ഈ 2022 -ലാണെന്നു പുരോഗമന വാദികളാരും മറന്നു പോകരുത് .

വിദ്യാഭ്യാസത്തിലും സാംസകാരിക തലങ്ങളിലും സമൂഹത്തിന്റെ വിവിധ മേഖലകളിലും കമ്മ്യൂണിസ്ററ് ആശയങ്ങൾ പ്രചരിപ്പിച്ച്‌ കേരളീയ സമൂഹത്തെ വഞ്ചിക്കാൻ തുടങ്ങി . പിന്നീടവർ കമ്മ്യൂണിസ്റ്റുകാരല്ലാത്ത മറ്റൊരാളെയും അംഗീകരിക്കാൻ തയ്യാറല്ല എന്ന കമ്മ്യൂണിസ്ററ് ഫാസിസ്റ്റു അജണ്ട മെല്ലെ കേരളീയ സമൂഹത്തിലേക്ക് അടിച്ചേൽപ്പിക്കാൻ തുടങ്ങി . പാർട്ടി അണികളിൽ ഇത്തരം വികൃത ചിന്താഗതി ബോധപൂർവ്വം പ്രചരിപ്പിച്ചു .

കമ്മ്യൂണിസ്റ്റു ആശയക്കാർക്കല്ലാതെ മറ്റാർക്കും തങ്ങൾക്കു ആധിപത്യമുള്ള ഇടങ്ങളിൽ പ്രവർത്തിക്കാൻ അനുവാദം നൽകില്ല എന്ന സ്റ്റാലിനിസ്റ്റ് ആശയം നടപ്പിലാക്കി . എതിരാളികളെ കൊന്നൊടുക്കിയും കള്ള കേസുകളിൽ കുടുക്കിയും വികൃതമായ അധിക്ഷേപങ്ങൾ നടത്തിയും അവർ എതിരാളികളെ ഇല്ലാതാക്കാൻ ശ്രമിച്ചു . ഇന്നും ആ പ്രവർത്തനം അവർ കൂടുതൽ ശക്തമായി നടത്തുന്നു .

ഒരു കാലത്തു തന്റെ കുല മഹിമയും ഉയർന്ന ജീവിത സാഹചര്യങ്ങളും മാറ്റി വെച്ച് ഈ നാടിന്റെ സാമൂഹിക ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു നിരവധി വേദികൾ പങ്കിട്ടു കേരളത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെല്ലാം ഒരു മനസ്സും ഒരു ശരീരവുമായി പ്രവർത്തിച്ചവരായിരുന്നു . അവിടെ ആരും പരസ്പരം അയിത്തം കൽപ്പിച്ചു അകന്നു നിന്നുകൊണ്ട് തങ്ങളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരല്ല . മറിച്ചു ഒരമ്മയുടെ മക്കളായി ഈ നാടിന്റെ ഉന്നമനത്തിനു വേണ്ടി ഒരുമിച്ചു നിന്ന് പോരാടി വിജയം വരിച്ചവരാണ് .

എന്നാൽ ആ കാലത്തു നിന്നും നാം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എത്തി നിൽക്കുമ്പോൾ വീണ്ടും രാഷ്‌ട്രീയ അയിത്തം കൽപ്പിച്ചു മറ്റുള്ളവരെ മാറ്റി നിർത്തുന്ന പ്രവർത്തനമാണ് കാണാൻ സാധിക്കുന്നത് . ഇന്ത്യയിൽ സതി സമ്പ്രദായം പോലും നിരോധിച്ചിട്ടും പാർട്ടി ഗ്രാമങ്ങളിൽ ഭ്രഷ്ട് കൽപ്പിച്ചു നാട് കടത്തുന്ന പ്രവണതകൾ ഇന്നും തുടരുന്നു . രാഷ്‌ട്രീയ നേതാക്കളോ , മറ്റു രാഷ്‌ട്രീയ സംഘടനകളിൽ പ്രവർത്തിക്കുന്നവരോ ഒരുമിച്ചു ഒരു കല്യാണത്തിനോ , പരിപാടികൾക്കോ പങ്കെടുത്താൽ അതിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ് .

ജാതിയുടെയും മതത്തിന്റെയും മതിലുകൾ പൊളിച്ചു സഹോദരങ്ങളായി ജീവിക്കാൻ പറഞ്ഞു കൊടുക്കേണ്ട ഭരണകൂടവും അതിനു നേതൃത്വം നൽകുന്ന കമ്മ്യൂണിസ്റ്റു പാർട്ടിയും കേരളത്തിൽ ജാതി ബോധവും മത സ്പര്ധയും ഉണ്ടാക്കി ജനങ്ങളെ അകറ്റി നിർത്താനാണ് ശ്രമിക്കുന്നത് . ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രാഷ്‌ട്രീയ തന്ത്രമാണ് അവർ ഇവിടെയും പയറ്റുന്നത് . ഇങ്ങനെ കേരളത്തിലെ സാമൂഹിക സാംസ്‌കാരിക വേദികളെ രാഷ്‌ട്രീയ അയിത്തം കൽപ്പിച്ചു അകറ്റി നിർത്താൻ ശ്രമിച്ചാൽ നമ്മുടെ നാട് വീണ്ടും അരാജകത്വത്തിന്റെ പട് കുഴിയിലേക്ക് വഴുതി വീഴും . ഇത്തരം പ്രവർത്തനങ്ങളെ നമ്മൾ ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോൽപിക്കണം

Tags: CPMcommunistemsAKG
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies