ന്യൂഡല്‍ഹി: സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍ കടന്നു. സെമിയില്‍ ജാപ്പനീസ് താരം സയീന കവകമിയെ ആണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍ 21-15, 21-7. രണ്ട് തവണ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ യൂഹാനിനെയാണ് പരാജയപ്പെടുത്തിയത്.
ലോക 38ാം നമ്പര്‍ താരമാണ് സെമിയില്‍ സിന്ധു പരാജയപ്പെടുത്തിയ കവകാമി. കളിയിലുടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് സിന്ധു ഫൈനലിലേക്ക് യോഗ്യത നേടിയത്. മത്സരം തുടങ്ങി അരമണിക്കൂറിനുളളില്‍ കളി അവസാനിച്ചു. മെയില്‍ തായ്ലന്റ് ഓപ്പണ്‍ സെമിയിലെത്തിയതിന് ശേഷം സിന്ധു പുറത്തെടുക്കുന്ന ഏറ്റവും മികച്ച പ്രകടനമാണിത്.
Comments