പുണ്യമാസത്തിൽ ആരോഗ്യപരിപാലനവുമാവാം; കർക്കിടക കഞ്ഞി തയ്യാറാക്കുന്ന വിധം-how to prepare karkkadaka kanji
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുണ്യമാസത്തിൽ ആരോഗ്യപരിപാലനവുമാവാം; കർക്കിടക കഞ്ഞി തയ്യാറാക്കുന്ന വിധം-how to prepare karkkadaka kanji

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 12:20 am IST
FacebookTwitterWhatsAppTelegram

രാമായണപാരായണം മുഴങ്ങിക്കേൾക്കുന്ന നാളുകൾക്ക് തുടക്കമായിരിക്കുകയാണ് കർക്കിടകം ഒന്നിലൂടെ. കുളിച്ച് ശുദ്ധിയായി രാമായമപാരായണം നടത്തുന്നത് വീട്ടിൽ ഐശ്വര്യം വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. പ്രാർത്ഥനയോടൊപ്പം തന്നെ ആരോഗ്യപരിപാലനത്തിനും ഏറെ പ്രാധാന്യം നൽകുന്ന മാസമാണ് ഈ രാമായണ മാസം. കർക്കിട ചികിത്സയിൽ ഏറെ വിശേഷപ്പെട്ടതാണ് കർക്കിട കഞ്ഞി. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള കർക്കിടകഞ്ഞി അഥവാ മരുന്ന് കഞ്ഞി ശരീരത്തിനുണ്ടാക്കുന്ന മാറ്റം ചെറുതല്ല.

ഞവര അരി ഉപയോഗിച്ച് തയ്യാറാക്കുന്ന കർക്കിടക കഞ്ഞി ഔഷധങ്ങളാൽ സമ്പുഷ്ടമാണ്. ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്തുള്ളതാണ് ഈ കഞ്ഞിയെന്നതാണ് ഔഷധക്കഞ്ഞിയുടെ പ്രത്യേകത. കുറഞ്ഞത് ഏഴുദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിക്കണം എന്നാണ് പണ്ടുള്ളവർ പറയുന്നത്.

കർക്കിടക  കഞ്ഞി തയ്യാറാക്കുന്ന വിധം:

* ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി

* മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറിന്നില – ഇവയെല്ലാം സമൂലം  പറിച്ച് നന്നായി കഴുകി ചതയ്‌ക്കുക.

* കുറുന്തോട്ടി – വേര് മാത്രം

* ഉലുവ, ആശാളി ഇവ പൊടിച്ചു ചേർക്കുക.

* കക്കുംകായ – പരിപ്പ്

* ചെറുപയർ – പൊടിച്ചു ചേർക്കുക.

മരുന്നുകൾ എല്ലാം കൂടി 30ഗ്രാം / 60ഗ്രാം ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. ആവശ്യമുണ്ടെങ്കിൽ മാത്രം തേങ്ങ പീര ഇടാം. ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ഇന്തുപ്പോ കല്ലുപ്പോ ചേർത്ത് കഴിക്കാം.

ഔഷധകഞ്ഞി കുടിയ്‌ക്കുന്ന ദിവസങ്ങളിൽ മദ്യപാനം, സിഗരറ്റുവലി, ചായ,ഇറച്ചി,മീൻ എന്നിവ ഒഴിവാക്കണം. കഞ്ഞി കുടിച്ച് തുടർന്നുള്ള കുറച്ചുനാളുകളും ഈ പഥ്യം പാലിക്കേണ്ടതാണ്. ഏഴുദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കിൽ പതിനാലു ദിവസം പഥ്യം പാലിക്കണമെന്നാണ് ആചാര്യന്മാർ പറയുന്നത്. ഔഷധക്കഞ്ഞി എപ്പോഴും അത്താഴമാക്കുന്നതാണ് നല്ലത്.

 

കർക്കിടക മരുന്ന് കഞ്ഞി:

ഞെരിഞ്ഞിൽ, രാമച്ചം, വെളുത്ത ചന്ദനം, ഓരിലവേര് ,മൂവിലവേര് ,ചെറുവഴുതിന വേര് , ചെറു തിപ്പലി, കാട്ടുതിപ്പലി വേര്, ചുക്ക്, മുത്തങ്ങ ,ഇരുവേലി, ചവർക്കാരം, ഇന്തുപ്പ്, വിഴാലരി, ചെറുപുന്നയരി, കാർകോകിലരി, കുരുമുളക്, തിപ്പലി, കുടകപ്പാലയരി, കൊത്തമ്പാലയരി,ഏലക്കായ, ജീരകം, കരിംജീരകം, പെരുംജീരകം. ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്തു ചേർത്ത് പൊടിക്കുക .

പർപ്പടകപ്പുല്ല് ,തഴുതാമയില, കാട്ടുപടവലത്തിൻ ഇല, മുക്കുറ്റി ,വെറ്റില, പനികൂർക്കയില,കൃഷ്ണതുളസിയില 5 എണ്ണം, ഇവ പൊടിക്കുക. 10 ഗ്രാം പൊടി , ഇലകൾ പൊടിച്ചതും ചേർത്ത് , 1 ലിറ്റർ വെള്ളത്തിൽ വേവിച്ച് ,250 മില്ലി ഞവരയരി, കാരെള്ള് (5ഗ്രാം) ഇവയും ചേർത്ത് വേവിച്ച് , പനംകൽക്കണ്ടും ചേർത്ത് , നെയ്യിൽ ഉഴുന്നുപരിപ്പ്, കറുത്ത മുന്തിരിങ്ങ ഇവ വറുത്തു ,അര മുറി തേങ്ങാപ്പാൽ ചേർത്ത് രാവിലെ പ്രഭാതഭക്ഷണത്തിനു പകരമോ വൈകുന്നേരമോ കഴിക്കുക.

ShareTweetSendShare

More News from this section

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies