തിരുവനന്തപുരം : പന്നികളെ ബാധിക്കുന്ന ആഫ്രിക്കൻ സൈ്വൻ ഫ്ലൂ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. കേരളത്തിലേക്ക് പന്നികളെ കൊണ്ടുവരുന്നതിനും സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തി. പന്നി മാംസം, പന്നിമാംസ ഉൽപന്നങ്ങൾ, പന്നിയുടെ കാഷ്ഠം എന്നിവയും ഇത്തരത്തിൽ വിതരണം ചെയ്യരുത്. ഒരു മാസത്തേക്കാണ് വിലക്ക്.
കഴിഞ്ഞ ദിവസം മുതലാണ് ഈ നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. ബീഹാറിലും മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും സൈ്വൻ ഫ്ലൂ റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്നും നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
റോഡ്, റെയിൽ, വ്യോമ മാർഗം വഴി ഇത്തരം വസ്തുക്കൾ സംസ്ഥാനത്തേക്കോ, സംസ്ഥാനത്ത് നിന്ന് പുറത്തേക്കോ കടത്താൻ പാടില്ലെന്നാണ് നിർദ്ദേശം. കേരളത്തിൽ രോഗം പടരാത്ത സാഹചര്യത്തിൽ പന്നിയിച്ചിക്ക് ഇവിടെ വിലക്കില്ല. മാരകവും അതീവ ഗുരുതരവുമായ പകർച്ചവ്യാധിയാണ് ആഫ്രിക്കൻ പന്നപ്പനി. ഇത് മനുഷ്യരിലേക്ക് പകരുകയില്ല.
Comments