മൂന്ന് നേരം നിറം മാറുന്ന ശിവലിംഗം; എണ്ണൂറുവർഷത്തെ ശിവാരാധനയുടെ കഥപറയുന്ന പുണ്യ പുരാതന ക്ഷേത്രം; ശ്രാവണ മാസത്തിൽ വിശ്വാസികളുടെ ഒഴുക്ക്
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് നേരം നിറം മാറുന്ന ശിവലിംഗം; എണ്ണൂറുവർഷത്തെ ശിവാരാധനയുടെ കഥപറയുന്ന പുണ്യ പുരാതന ക്ഷേത്രം; ശ്രാവണ മാസത്തിൽ വിശ്വാസികളുടെ ഒഴുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 09:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:  നിരവധി വിശ്വാസങ്ങളാൽ ചുറ്റപ്പെട്ടതാണ് ഭാരതത്തിലെ ഓരോ പുരാതന ക്ഷേത്രങ്ങളും. നൂറ്റാണ്ടുകൾ പഴക്കമുള്ള അത്ഭുത കഥകളാണ് ഓരോ ക്ഷേത്രത്തിനും പറയാനുള്ളത്.

അത്തരത്തിലൊന്നാണ് ആഗ്രയിലെ രാജേശ്വർ ക്ഷേത്രം. ഏകദേശം എണ്ണൂറ് വർഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രം ആഗ്രയിലെ പ്രധാനപ്പെട്ട ശിവക്ഷേത്രമാണ്. ഇവിടെയെത്തി മനമുരുകി പ്രാർത്ഥിക്കുന്നവരുടെ ആഗ്രഹങ്ങൾ രാജേശ്വരനായ ശിവഭഗവാൻ സാധിച്ച് തരുമെന്നാണ് വിശ്വാസം. ദിവസത്തിൽ മൂന്ന് തവണ നിറം മാറുന്ന ശിവലിംഗമാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത. രാവിലെ, ഉച്ച. വൈകിട്ട്, എന്നീ മൂന്ന് നേരങ്ങളിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയ്‌ക്ക് നിറംമാറ്റം സംഭവിക്കുന്നത്.

പുലർച്ചെയുള്ള ആരതി സമയത്ത് ശിവലിംഗത്തിന് വെളുത്ത നിറമാണ്.ശിവന്റെ ഈ രൂപം ദർശിക്കുന്നതിലൂടെ ഭക്തർക്ക് സമാധാനം ലഭിക്കുന്നു.ഉച്ചനേരത്ത് ആരതി സമയത്ത് ശിവലിംഗം ഇളംനീല നിറത്തിലേക്ക് മാറുന്നു. ഈ സമയത്ത് ശിവൻ നിലകണ്ഠ രൂപത്തിലാണ് കാണപ്പെടുന്നത്.വൈകിട്ടത്തെ ആരതി ആകുമ്പോഴേയ്‌ക്കും പിങ്ക് നിറവും ആയിട്ടുണ്ടാവും. ഇത് കാണുന്നത് ജീവിതത്തിൽ സന്തോഷം കൊണ്ടുവരും.സാധാരണയായി പഞ്ചസാര, തേൻ, പൂക്കൾ, പാൽ, ഗംഗാജലം എന്നിവ കൊണ്ടാണ് ശിവന് പൂജ നടത്തുന്നത്.അതിശയിപ്പിക്കുന്ന ഈ കാഴ്ച നേരിട്ടു കാണുവാൻ ദൂരദേശങ്ങളിൽ നിന്നു പോലും വിശ്വാസികൾ എത്തുന്നു.

പ്രധാനമായും ശ്രാവണ മാസമായ ജൂലൈ- ആഗസ്റ്റ് വരെയുള്ള സമയങ്ങളിലാണ് ഈ പുണ്യപുരാതന ക്ഷേത്രത്തിലേക്ക് വിശ്വാസികൾ ഒഴുകുന്നത്. എല്ലാ വർഷവും സാവൻ മാസത്തിലെ ആദ്യ തിങ്കളാഴ്ച മുതൽ ഈ ക്ഷേത്രത്തിൽ ഒരു വലിയ മേള സംഘടിപ്പിക്കാറുണ്ട്. ഈ സമയത്ത് പുലർച്ചെ 4 മണിക്ക് നട തുറക്കുന്നു, നട രാത്രി 10.30 വരെ തുറന്നിരിക്കും

ക്ഷേത്ര ഐതിഹ്യം

രാജസ്ഥാനിൽ നിന്നുള്ള ഒരു കച്ചവടക്കാരന് നർമ്മദാ നദിയിൽ നിന്ന് ഒരു ശിവലിംഗം ലഭിച്ചു. ഇത് തന്റെ നാട്ടിൽ പ്രതിഷ്ടിക്കാൻ അദ്ദേഹം ആഗ്രഹിച്ചു.
യാത്രയ്‌ക്കിടെ ക്ഷീണം മാറ്റുവാൻ ഇന്ന് ക്ഷേത്രം കാണുന്ന സ്ഥലത്തുവെച്ച് അദ്ദേഹം കുറച്ചുനേരം മയങ്ങി. മയക്കത്തിൽ ശിവൻ കച്ചവടക്കാരന് മുൻപിൽ പ്രത്യക്ഷപ്പെട്ട് ഈ ഉറങ്ങുന്ന സ്ഥലത്ത് തന്നെ ശിവലിംഗ പ്രതിഷ്ഠ നടത്തണം എന്നാവശ്യപ്പെട്ടു.

പിറ്റേ ദിവസം ഉറക്കമുണർന്ന കച്ചവടക്കാരൻ രാത്രി കണ്ടെത് സ്വപ്‌നമാണെന്ന് ധരിച്ച് തന്റെ കാളവണ്ടിയിൽ ശിവലിംഗം എടുത്തു കയറ്റി വച്ചു. എന്നാൽ കാളകൾ വണ്ടി വലിക്കാൻ തയ്യാറായില്ല. വണ്ടിയിലെ ശിവലിംഗം താഴെ നിലത്തേക്ക് വീണു. കച്ചവടക്കാരൻ ശിവലിംഗം ഉയർത്താൻ ഒരുപാട് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട്, പലരും ഈ ശിവലിംഗം അവിടെ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും എല്ലാവരും പരാജയപ്പെട്ടു. തുടർന്ന് അന്നത്തെ രാജാവ്, ഈ സ്ഥലത്ത് ഒരു ശിവക്ഷേത്രം പണിയാൻ ഉത്തരവിട്ടു. അങ്ങനെയാണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം.

 

ShareTweetSendShare

More News from this section

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies