തിരുവനന്തപുരം: ചിമ്പൻസി പരാമർശത്തിൽ ഖേദപ്രകടനം നടത്തിയ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ അസഭ്യവർഷവുമായി എം എം മണി. ‘ഒരുത്തന്റെയും മാപ്പും വേണ്ട, കോ—ഉം വേണ്ട. കയ്യിൽ വെച്ചേരെ. ഇവിടെ നിന്നും തരാനൊട്ടില്ല താനും.’ ഇതായിരുന്നു സുധാകരനുള്ള എം എം മണിയുടെ മറുപടി.
നേരത്തേ, എംഎം മണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഖേദം പ്രകടിപ്പിച്ചിരുന്നു. പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചതാണ്, മനസിൽ ഉദ്ദേശിച്ചതല്ല പുറത്ത് വന്നതെന്നും സുധാകരൻ പറഞ്ഞിരുന്നു. തെറ്റിനെ തെറ്റായി കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും സുധാകരൻ അറിയിച്ചിരുന്നു.
മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്നാണ്. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു, സൃഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നായിരുന്നു കെ സുധാകരന്റെ പരാമർശം. കൂടാതെ, മണിയുടെ മുഖചിത്രം ചിമ്പാൻസിയുടെ ചിത്രത്തോട് ചേർത്ത് മഹിളാ കോൺഗ്രസ് പ്രവർത്തകർ നിയമസഭാ മാർച്ചും നടത്തിയിരുന്നു.
















Comments