തിരുവനന്തപുരം: കേരളാ പോലീസിനെ ട്രോളി ബിജെപി വക്താവ് സന്ദീപ് വാര്യർ. സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വേണ്ടി പാവയെ പോലെ പെരുമാറുകയാണ് കേരളാ പോലീസ് ചെയ്യുന്നതെന്ന് ജനങ്ങൾക്കിടയിൽ നിന്നും വിമർശനങ്ങൾ ഉയരുമ്പോളാണ് സന്ദീപ് വാര്യർ പരിഹാസവുമായി രംഗത്ത് വന്നിരിക്കുന്നത്. ‘ഇങ്ങളെന്ത് വെറുപ്പിക്കലാണ് പോലീസ് മാമാ’ എന്നാണ് സന്ദീപ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
മെയ് 1 പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നു. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നു. ജൂണ്‍ 8 സരിത്തിനെ തട്ടിക്കൊണ്ടു പോകുന്നു. വിവാദമായതോടെ അയാളെ വിട്ടയയ്‌ക്കുന്നു. ജൂലൈ 2ന് പിസി ജോർജ്ജിനെ പെട്ടന്ന് വീണ്ടും അറസ്റ്റ് ചെയ്യുന്നു. ഉടൻ തന്നെ ജാമ്യം ലഭിക്കുന്നു. ജൂലൈ 19 ശബരീനാഥനെ അറസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിനും ഉടൻ ജാമ്യം ലഭിക്കുന്നു. ഇങ്ങളെന്ത് വെറുപ്പിക്കലാണ് പോലീസ് മാമാ എന്നാണ് സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും ആരോപണങ്ങൾ ഉയർന്നതോടെ മുഖം രക്ഷിക്കാൻ സർക്കാരിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ് പോലീസ്. പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചാൽ, പ്രതിഷേധിച്ചാൽ ഉടൻ അറസ്റ്റ് എന്ന നിലയിലേയ്‌ക്ക് പോലീസ് കടന്നതിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
Comments