ഹരിദ്വാർ: പൊതുസ്ഥലത്ത് നിസ്‌കരിച്ച എട്ട് വഴിയോരക്കച്ചവടക്കാർ പിടിയിൽ.ഹരിദ്വാർ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശിവാലിക് നഗറിലെ തിരക്കേറിയ ചന്തയിൽ ആളുകളെ ബുദ്ധിമുട്ടിച്ച് നമസ്‌ക്കരിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
റാണിപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രാദേശിക മാർക്കറ്റിലെ പച്ചക്കറി വിൽപ്പനക്കാരാണ് അറസ്റ്റിലായത്. ഇവർ പൊതു സ്ഥലത്ത് നിസ്‌കരിക്കുന്നുവെന്ന് കാണിച്ച് ചിലർ പോലീസിൽ പരാതി നൽകിയിരുന്നു. ഇവരുടെ വീഡിയോകളും ചിത്രങ്ങളുമടക്കമാണ് പരാതിക്കാർ പോലീസിനെ സമീപിച്ചത്.
സമാധാനം തകർത്തതിന് ക്രിമിനൽ നടപടിച്ചട്ടത്തിലെ 151-ാം വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അറസ്റ്റെന്നും സാമുദായികമായി പ്രശ്‌നബാധിത പ്രദേശത്ത് സംഘർഷമില്ലെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ഹരിദ്വാറിൽ കൻവാർ യാത്ര ഉടൻ ഉണ്ടാകും. ഇവിടെ അനിഷ്ട സംഭവങ്ങളുണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സാദർ ഏരിയ ഡെപ്യൂട്ടി എസ്പി നിഹാരിക സെംവാൾ വ്യക്തമാക്കി.
















Comments