ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ. കനാച്ചക്ക് സെക്ടറിലെ അന്താരാഷ്‌ട്ര അതിർത്തിയ്‌ക്ക് സമീപമാണ് ഡ്രോൺ എത്തിയത്. ബിഎസ്എഫ് വെടിയുതിർത്തതോടെ ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് തിരികെ പോയി.
രാവിലെയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി 9.40 ഓടെ മേഖലയിൽ ചുവന്ന നിറത്തിലുള്ള വെളിച്ചം ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെയോടെ ഡ്രോൺ കണ്ടെത്തിയത്. ഉടനെ വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. പാകിസ്താനിൽ നിന്നും ആയുധങ്ങളുമായി എത്തിയ ഡ്രോൺ ആണ് ഇതെന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാമത്തെ പാക് ഡ്രോൺ ആണ് അതിർത്തി കടന്ന് എത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് പഞ്ചാബിൽ അതിർത്തി കടന്ന് പാകിസ്താനിൽ നിന്നും ഡ്രോൺ എത്തിയിരുന്നു.
Comments