ഭോപ്പാൽ : മദ്ധ്യപ്രദേശിൽ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയതായി സംശയം. നിഷാന്ത് എന്ന യുവാവിന്റെ മൃതദേഹം ഒബൈഡുലഗഞ്ചിലെ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടുമുൻപ് യുവാവിന്റെ അച്ഛന്റെ വാട്‌സ്ആപ്പിലേക്ക് ഒരു സന്ദേശമെത്തി. പ്രവാചകനെ നിന്ദിക്കുന്നവനുള്ള ശിക്ഷ തലയറുക്കൽ ആണെന്നാണ് സന്ദേശത്തിൽ പറഞ്ഞത്. ഈ സാഹചര്യത്തിൽ ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നു.
കഴിഞ്ഞ ദിവസമാണ് യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത്. ഇതിന് തൊട്ടുമുൻപ്, ഞായറാഴ്ച വൈകീട്ടാണ് അച്ഛന് സന്ദേശം ലഭിച്ചത്. നിങ്ങളുടെ മകൻ വളരെ ഒരു ധീരനായിരുന്നു. എന്നാൽ പ്രവാചകനെ നിന്ദിച്ചാൽ തല വെട്ടുക തന്നെ ചെയ്യും എന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇത് കണ്ടതോടെ പിതാവ് നിഷാന്തിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അന്ന് വൈകീട്ട് യുവാവ് തന്റെ സഹോദരിയെ കാണാൻ പോകുമെന്ന് പറഞ്ഞിരുന്നു. പിന്നീട് മറ്റൊരു വിവരവും ലഭിച്ചില്ല. മണിക്കൂറുകൾക്കകം നിഷാന്ത് മരിച്ചു എന്ന വാർത്തയാണ് വീട്ടുകാർ അറിഞ്ഞത്. ട്രെയിൻ കയറിയാണ് യുവാവ് മരിച്ചത് എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരുന്നുണ്ട്. ഇതിന് പിന്നിൽ മതമൗലികവാദികൾ ആണോ എന്നും സംശയമുണ്ട്.
















Comments