ഇസ്ലാമാബാദ് : പാക്കിസ്താൻ അതിശക്തമായ പണപ്പെരുപ്പവും സാമ്പത്തിക ബുദ്ധിമുട്ടും നേരിടുമ്പോൾ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കാൻ ഭരണകൂടം തയ്യാറാകുന്നു . പാക്കിസ്താനിൽ വൈദ്യുതി ചാർജ്ജ് വർധിപ്പിച്ചുകൊണ്ടാണ് ഇത്തവണ ജനങ്ങളെ ദ്രോഹിക്കാൻ തീരുമാനിച്ചിരിക്കുന്നത് . അതിശക്തമായ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രാജ്യം നിലവിൽ വലിയതോതിലുള്ള ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു പോകുന്നത് . അതിശക്തമായി പെയ്യുന്ന മഴയിൽ പാക്കിസ്താനിലെ വിവിധ സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും കഴിഞ്ഞ ദിവസം നശിച്ചു പോയിരുന്നു .
പാക്കിസ്താൻ ദുരിതപൂർണ്ണമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ജനങ്ങളെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളി വിടുകയാണ് ഭരണകൂടം ചെയ്യുന്നത് . സർക്കാരിന്റെ കെടുകാര്യസ്ഥതയെയാണിത് സൂചിപ്പിക്കുന്നത് . പാക്കിസ്താനിൽ കഴിഞ്ഞ മാസത്തെ പണപ്പെരുപ്പം 21.3 ശതമാനത്തിലെത്തിയിരുന്നു . കൂടാതെ രാജ്യം അതിവേഗം കുറയുന്ന വിദേശ കരുതൽ ശേഖരം, മൂല്യത്തകർച്ച, ധന കമ്മി എന്നിവയെ അതിഭീകരമായ തോതിൽ നേരിടുകയുമാണ് . ഈ ഈ സമയത്താണ് ഭരണകൂടം ഇത്തരത്തിൽ ഒരു തീരുമാനമെടുക്കുന്നത് .
വൈദുതി ചാർജ് വർധനവിൽ നിന്നും സാധാരണക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ഖുറം ദസ്തഗീർ ഖാൻ പറയുന്നുണ്ടെങ്കിലും ഇത് പ്രാവർത്തികമാക്കൻ സാധിക്കുകയില്ല എന്നാണ് മറ്റൊരു വാദം ഉയരുന്നത് . പാക്കിസ്ഥാനിലെ ഭീമമായ പണപ്പെരുപ്പവും , തൊഴിലില്ലായ്മയും , ഭക്ഷണ പദാർത്ഥങ്ങളുടെ ലഭ്യത കുറവുമെല്ലാം വലിയ പ്രതിസന്ധികൾക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് വിദഗ്ധർ പറയുന്നു
Comments