ആലപ്പുഴ: ബാത്ത് റൂമിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് പിടിയിൽ. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിൽ തൈക്കൽ ഉമാപറമ്പിൽ പ്രേംജിത്ത് (25) ആണ് പിടിയിലായത്. ഉപയോഗിക്കാൻ വാങ്ങിയ കഞ്ചാവ് മുളപ്പിച്ചാണ് ഇയാൾ ചെടികളുണ്ടാക്കിയത് എന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.
വീടിന് സമീപത്തുള്ള ബാത്ത്‌റൂമിന് മുകളിലാണ് കഞ്ചാവ് ചെടികൾ വളർത്തിയത്. മൂന്ന് വർഷമായി യുവാവ് സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ ഉപയോഗിക്കാൻ വാങ്ങിയ കഞ്ചാവ് ഗ്രോബാഗിൽ വെച്ച് മുളപ്പിച്ചാണ് ചെടികളുണ്ടാക്കിയത്. നാല് മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടികൾക്ക് 200 സെന്റിമീറ്റർ ഉയരമുണ്ട്.
എക്‌സൈസ് ചേർത്തല റേഞ്ച് ഇൻസ്പ്ക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രേംജിത്തിനെ റിമാൻഡ് ചെയ്തു.
















Comments