തൃശൂർ: ക്ലാസ് മുറിയിൽ പാട്ടുപാടി സമൂഹമാദ്ധ്യമത്തിൽ വൈറൽ ആയ മിലന് അഭിനന്ദനങ്ങൾ നേർന്ന് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ഫോണിൽ വിളിച്ചാണ് അദ്ദേഹം മിലന് അഭിനന്ദനങ്ങൾ നേർന്നത്. മറ്റുള്ളവർ അറിയുന്ന രീതിയിൽ വളരാൻ മിലനെ സർവ്വേശ്വരന്മാർ അനുഗ്രഹിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപി മിലനെ വിളിച്ചത്. മറ്റുള്ളവർ അറിയുന്ന രീതിയിൽ വളരണം. താൻ വിളിച്ചത് വളരെ വലിയ പ്രചോദനം ആയില്ലേ?. ഒരുപാട് സ്‌നേഹം. ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരന്മാർ അനുഗ്രഹിക്കട്ടെ. തന്റെ അനുഗ്രഹവും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ വരുമ്പോൾ നേരിൽ കാണാമെന്നും സുരേഷ് ഗോപി മിലന് വാഗ്ദാനം നൽകിയിട്ടുണ്ട്. സുരേഷ് ഗോപി മിലനുമായി സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിളിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മിലൻ സുരേഷ് ഗോപിയോട് പറഞ്ഞു.
എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മിലൻ. ജയസൂര്യ നായകനായ ‘വെള്ളം’ സിനിമയിലെ ആകാശമായവളെ എന്ന ഗാനമാണ് മിലൻ പാടിയത്. ഇത് അദ്ധ്യാപകൻ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയായിരുന്നു. പാട്ട് ചുരുങ്ങിയ സമയം കൊണ്ടുതന്നെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Comments