തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്മെന്റ് പരിശോധിക്കാം.
ഇന്നലെയാണ് ട്രയൽ അലോട്ട്മെന്റിന്റെ തിയതി നിശ്ചയിച്ചിരുന്നത്. ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് വ്യാഴാഴ്ച ട്രയൽ അലോട്ട്മെൻറ് നടത്തുമെന്ന് അറിയിച്ചിരുന്നത്. ഇതാണ് ഇന്നത്തേക്ക് മാറ്റി പുതിയ ഉത്തരവിറക്കിയത്.
അതേസമയം പ്രവേശനവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിലൊന്നും മാറ്റമുണ്ടാകില്ല. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങുന്ന തലത്തിലേക്കാണ് ക്രമീകരണം.
സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കന്ററി പ്രവേശന നടപടികൾ ഇക്കുറി നീളാൻ കാരണം.
Comments