ബീജിങ്: അമേരിക്കയ്‌ക്ക് മുന്നറിയിപ്പുമായി ചൈന. തായ്‌വാൻ വിഷയത്തിലാണ് ചൈന അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകിയത്. ” തായ് വാനിൽ തീ കൊണ്ട് കളിക്കരുത്,തീ കൊണ്ട് കളിക്കുന്നവർ ഒടുവിൽ ചുട്ടെരിക്കപ്പെടുമെന്നാണ്” ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നൽകിയത്. ഇരുവരുടെയും ഫോൺ സംഭാഷണത്തിനിടെയായിരുന്നു മുന്നറിയിപ്പ്.
തായ്‌വാനിൽ തീ കൊണ്ട് കളിക്കരുത്,തീ കൊണ്ട് കളിക്കുന്നവർ ഒടുവിൽ ചുട്ടെരിക്കപ്പെടും. യുഎസ് അത് പൂർണ്ണമായും മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ഷീ ജിൻപിങ്ങിന്റെ ഭീഷണി.
തായ്‌വാൻ വിഷയത്തിൽ ചൈനീസ് സർക്കാരിന്റെയും ജനങ്ങളുടെയും നിലപാട് സ്ഥിരതയുള്ളതാണ്. ചൈനയുടെ ദേശീയപരമാധികാരവും പ്രാദേശിക അഖണ്ഡതയും ദൃഢമായി സംരക്ഷിക്കുക എന്നത്, 1.4 ബില്യണിലധികം വരുന്ന ചൈനീസ് ജനതയുടെ ഉറച്ച ആഗ്രഹമാണെന്ന് ഷീ ജിൻപിങ് പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയുടെ സഖ്യകക്ഷിയും ജനപ്രതിനിധി സഭയുടെ സ്പീക്കറുമായ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനമാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് വിവരം. തായ്‌വാനിൽ യുഎസ് ഉദ്യോഗസ്ഥർ പതിവായി സന്ദർശനം നടത്തുണ്ടെങ്കിലും നാൻസി പെലോസിയുടെ യാത്രയെ ചൈന വലിയ പ്രകോപനമായാണ് കണക്കാക്കുന്നത്.
Comments